Connect with us

കേരളം

കൊവിഡ് രൂക്ഷമാകുന്നു…;സംസ്ഥാനം പൂർണ്ണമായ അടച്ചു പൂട്ടലിലേക്ക്

Published

on

WhatsApp Image 2021 04 18 at 9.13.50 PM

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനം ശനിയാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് കടക്കുകയാണ്.ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തണം. പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യ സേവനങ്ങള്‍ നല്‍കുന്നവ മാത്രമെ പ്രവര്‍ത്തിക്കൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം.

ട്രെയിനിങ്, റിസര്‍ച്ച്, കോച്ചിങ് സെന്ററുകളെല്ലാം ഇതില്‍ ഉള്‍പ്പെടും.എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഒരു മണിവരെ പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രതിരോധം, കേന്ദ്ര സായുധ പോലീസ്, ട്രഷറി, പെട്രോളിയം, സിഎന്‍ജി, എല്‍എന്‍ജി സേവനങ്ങള്‍, ദുരന്ത നിവാരണം, ഊര്‍ജ ഉത്പാദനം – വിതരണം, പോസ്റ്റല്‍ വകുപ്പ്, പോസ്റ്റ് ഓഫീസുകള്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, എഫ്.സിഐ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, സീപോര്‍ട്, റെയില്‍വെ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയ്ക്ക് പ്രവര്‍ത്തിക്കാം.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആരോഗ്യം, ആയുഷ്, റെവന്യൂ, തദ്ദേശ സ്വയംഭരണം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, വ്യവസായം – തൊഴില്‍ വകുപ്പുകള്‍, മൃഗശാല, കേരള ഐ.ടി മിഷന്‍, ജലസേചനം, വെറ്ററിനറി സേവനങ്ങള്‍, സാമൂഹ്യ നീതി വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, പ്രിന്റിങ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവയ്ക്ക് പ്രവര്‍ത്തിക്കാം.പോലീസ്, എക്‌സൈസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, അഗ്നിശമന സേന, ദുരന്ത നിവാരണസേന, വനം വകുപ്പ്, ജയില്‍ വകുപ്പ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ജില്ലാ കളക്ടറേറ്റുകളും ട്രഷറിയും പ്രവര്‍ത്തിക്കും.വൈദ്യുതി, ജലവിതരണം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അനുവദിച്ചിട്ടുണ്ട്.എന്നാല്‍ മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണം.

ആശുപത്രികള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിര്‍മാണ, വിതരണ സ്ഥാപനങ്ങള്‍ (പൊതു സ്വകാര്യ മേഖലകളില്‍ ഉള്ളവ), ഡിസ്‌പെന്‍സറികള്‍, മരുന്നു കടകള്‍,മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്‌സിങ് ഹോമുകള്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവരുടെ ജോലി സ്ഥലത്തേക്കുള്ള യാത്ര അനുവദിക്കും.കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷന്‍, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. എന്നാല്‍ ഇവയുമായി ബന്ധപ്പെട്ടവര്‍ യാത്രകള്‍ പരമാവധി ഒഴിവാക്കണം. പെട്ടെന്ന് കേടുവരുന്ന കാര്‍ഷികോത്പന്നങ്ങളുടെ വിപണനവും അനുവദിക്കും.

സ്വകാര്യ – വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. എന്നാല്‍ റേഷന്‍കടകള്‍, ഭക്ഷ്യോത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍, പഴം, പച്ചക്കറി, പാല്‍, മത്സ്യം, മാംസം, കലിത്തീറ്റ, കോഴിത്തീറ്റ എന്നിവ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.ബാങ്കുകള്‍, ഇന്‍ഷറന്‍സ്, ധനകാര്യ സേവനങ്ങള്‍ എന്നിവയ്ക്ക് രാവിലെ 10 മുതല്‍ ഒരു മണിവരെയും വളരെ കുറച്ച് ജീവനക്കാരുമായി രണ്ട് മണിവരെയും പ്രവര്‍ത്തിക്കാം. അച്ചടി – ദൃശ്യ മാധ്യമങ്ങള്‍, കേബിള്‍, ഡിടിഎച്ച് സേവനങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ടെലികമ്യൂണിക്കേഷന്‍, ഇന്‍ര്‍നെറ്റ് സേവനങ്ങള്‍, ഐ.ടി അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. എല്ലാ അവശ്യ വസ്തുക്കളുടെയും ഹോം ഡെലിവറിയും ഇ കോമേഴ്‌സും അനുവദിക്കും.

പെട്രോള്‍ പമ്പുകള്‍, പെട്രോളിയം, ഗ്യാസ്, എല്‍പിജി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തുറക്കാം. സെബി നോട്ടിഫൈ ചെയ്തിട്ടുള്ള സേവനങ്ങള്‍ നല്‍കാം. കോള്‍ഡ് സ്‌റ്റോറേജുകള്‍, വെയര്‍ഹൗസുകള്‍, സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങള്‍, മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, സാനിറ്റൈസറുകള്‍, മരുന്നുകള്‍ തുടങ്ങിയവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികള്‍, ഇ കോമേഴ്‌സ്, കൊറിയര്‍ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ അടക്കമുള്ളവയുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍, ടോള്‍ ബൂത്തുകള്‍, പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ എന്നിവ അനുവദിക്കും.

വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിടണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ അവശ്യവസ്തുക്കല്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഗ്യാസ് സിലിണ്ടറുകള്‍ എന്നിവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍. കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version