Connect with us

കേരളം

തദ്ദേശ തിരഞ്ഞെടുപ്പ്: കൊവിഡ് പോസ്റ്റല്‍ ബാലറ്റ്; മാര്‍ഗരേഖയായി

Published

on

0ea04872bf1de5d0314c40dd884c0b2a

കൊവിഡ് 19 ബാധിതര്‍ക്കും ക്വാറന്റൈയിനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. കൊവിഡ് പോസിറ്റീവ് ആയവരേയും ക്വാറന്റൈയിനില്‍ കഴിയുന്നവരേയും സ്പെഷ്യല്‍ വോട്ടേഴ്സായാണ് (എസ് വി) പരിഗണിക്കുക.

ഇവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അഥവാ എസ് പി ബി ആയാണ് പരിഗണിക്കുക. ജില്ലാ ആരോഗ്യ വകുപ്പാണ് സ്പെഷ്യല്‍ വോട്ടര്‍മാരുടെ സാക്ഷ്യപത്രം അഥവാ സി എല്‍ പട്ടിക തയ്യാറാക്കുക. ഫോറം 19 എ യില്‍ തയ്യാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ.

വോട്ടെടുപ്പിന് പത്ത് ദിവസം മുമ്പ് മുതല്‍ വോട്ടെടുപ്പിന്റെ തലേന്ന് വൈകിട്ട് മൂന്ന് വരെ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് എസ് പി ബി ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.

വോട്ടെടുപ്പിന്റെ തലേന്ന് മൂന്ന് മണിക്ക് ശേഷം വോട്ടര്‍മാരുടെ സാക്ഷ്യപത്രത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പോളിങ്ങ് ബൂത്തുകളില്‍ പി പി ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കും.

വോട്ട് ചെയ്യാനെത്തിയ മറ്റ് വോട്ടര്‍മാരും ടോക്കണ്‍ ലഭിച്ചവരും വോട്ട് രേഖപ്പെടുത്തിയ ശേഷമാകും ഇവര്‍ക്കുള്ള അനുമതി. ഗ്ലൗസ് ധരിക്കാതെ എസ് വി മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല.

ഒരു ജില്ലയിലെ സ്പെഷ്യല്‍ വോട്ടര്‍മാരുടെ സാക്ഷ്യപട്ടിക ഫോറം 19 എ യില്‍ തയ്യാറാക്കി ഡി എച്ച് ഒ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്‍കണം.

വോട്ടെടുപ്പിന്റെ പത്ത് ദിവസം മുമ്പാണ് ആദ്യ പട്ടിക നല്‍കേണ്ടത്. തുടര്‍ന്നുള്ള എട്ട് ദിവസങ്ങളിലായി വോട്ടെടുപ്പിന്റെ തലേന്ന് മൂന്ന് മണി വരെ ദൈനംദിന പട്ടിക സമര്‍പ്പിക്കണം.

കൊവിഡ് പോസിറ്റീവ് ആയവരേയും നിശ്ചിത ദിവസത്തേക്ക് ക്വാറന്റൈയിനില്‍ പോയവരെയും മാത്രമേ സി എല്‍ ല്‍ ചേര്‍ക്കാവൂ.

തുടര്‍പട്ടികയില്‍ പുതിയ കൊവിഡ് പോസിറ്റീവ്കാരെ ചേര്‍ക്കണം. ഡി എച്ച് ഒ യുടെ അനുമതിയില്ലാതെ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവരെ സി എല്ലില്‍ ഉള്‍പ്പെടുത്തില്ല.

സ്പെഷ്യല്‍ ബാലറ്റ് പേപ്പര്‍ വിതരണത്തിനും ശേഖരണത്തിനുമായി സ്പെഷ്യല്‍ പോളിംഗ് ഓഫീസറേയും സ്പെഷ്യല്‍ പോളിംഗ് അസിസ്റ്റന്റിനേയും നിയോഗിക്കും.

തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ സ്പെഷ്യല്‍ വോട്ടറെ കാണാന്‍ വരുന്ന ദിവസവും സമയവും എസ്.എം.എസ് വഴിയോ ഫോണിലൂടെയോ വോട്ടറെ അറിയിക്കണം. സ്ഥാനാര്‍ഥികളെയും ഇക്കാര്യമറിയിക്കണം.

വേണമെങ്കില്‍ വോട്ടിങ്ങ് രീതി നിരീക്ഷിക്കാന്‍ അവര്‍ക്ക് പ്രതിനിധികളെ അയക്കാവുന്നതാണ്.

ബാലറ്റ് സ്വീകരിക്കാന്‍ സ്പെഷ്യല്‍ വോട്ടര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അക്കാര്യം ഫോറം 19 ബിയില്‍ രേഖപ്പെടുത്തണം.

ആശുപത്രിയില്‍ കഴിയുന്ന സ്പെഷ്യല്‍ വോട്ടേഴ്സിന്റെ സത്യവാങ്മൂലം മെഡിക്കല്‍ ഓഫീസര്‍ക്ക് സാക്ഷ്യപ്പെടുത്താവുന്നതാണ്.

കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാവണം നടപടിക്രമങ്ങള്‍. തപാല്‍ ബാലറ്റ് വിതരണവും തിരികെ സ്വികരിക്കലും വോട്ടെടുപ്പിന്റെ തലേന്ന് വൈകിട്ട് ആറ് മണിക്ക് മുമ്പ് പൂര്‍ത്തിയാക്കണം

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version