Connect with us

കേരളം

ലോൺ തിരികെ ലഭിക്കാൻ ഭീഷണിപ്പെടുത്തൽ വേണ്ട; താക്കീതുമായി ആർബിഐ

rbi reserve bank of india bloomberg 1200 1

വായ്പാ തുക തിരികെ ലഭിക്കാൻ അന്യായമായ മാർഗങ്ങൾ സ്വീകരിക്കരുത് എന്ന് ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ. ലോൺ റിക്കവറി ഏജന്റുമാർക്കുള്ള നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് ആർബിഐ. വായ്പാ തുക തിരികെ വാങ്ങുന്ന സമയത്ത് ഏജന്റുമാർ വായ്പയെടുക്കുന്നവരെ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ബാങ്കുകളോട് ആർബിഐ ആവശ്യപ്പെട്ടു.

കടം കൊടുത്ത പണം തിരികെ ചോദിക്കുന്ന സമയത്ത് ഒരു വ്യക്തിയെ വാക്കാലോ ശാരീരികമായോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെന്ന് ബാങ്കുകൾ ഉറപ്പാക്കണം. വായ്പാ തിരികെ ശേഖരിക്കുന്ന ഏജന്റുമാരുടെ പ്രവർത്തനങ്ങളിൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ആർബിഐയുടെ നടപടി.

വായ്പ തുക തിരികെ ലഭിക്കാൻ ഇടപാടുകാരോട് അസഭ്യം പറയുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കടുത്ത രീതികൾ സ്വീകരിക്കരുത് എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ പണ നയ യോഗം കഴിഞ്ഞ ശേഷം അറിയിച്ചിരുന്നു. ഇങ്ങനെ കടുത്ത മാർഗങ്ങൾ സ്വീകരിക്കുന്ന ലോൺ റിക്കവറി ഏജന്റുമാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.

ആർബിഐ നിയന്ത്രിത സ്ഥാപനങ്ങളുടെ കാര്യത്തിൽ നേരിട്ട് ശ്രദ്ധയുണ്ടാകുമെന്നും. ആർബിഐയുടെ നിയന്ത്രണത്തിലല്ലാത്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചാൽ നിയമ നിർവ്വഹണ സംവിധാനത്തിലൂടെ നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് ബാങ്കുകൾക്ക് ബോധവൽക്കരണം നൽകിയിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ ബാങ്കിൽ നിന്നും തന്നെ ഉണ്ടാകും. ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ഞങ്ങൾ എല്ലാ വായ്പക്കാരോടും ബാങ്കുകളോടും ആവശ്യപ്പെടുകയാണെന്നും
ജൂണിൽ ആർബിഐ ഗവർണർ പറഞ്ഞിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം52 mins ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം3 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം3 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം20 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം23 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം23 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version