Connect with us

കേരളം

ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐയ്ക്ക് തിരിച്ചടി; സ്റ്റേ നീക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Published

on

1603177931 676487808 CBI

ലൈഫ് മിഷന്‍ കേസ് അന്വേണത്തില്‍ വിശദമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ വിശദമായ വാദത്തിന് ഇന്ന് സി.ബിഐ അറിയിച്ചു. അതേസമയം, സി.ബി.ഐ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണം. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ഈ കേസില്‍ ഹാജരാകാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പട്ടുള്ള നടപടിക്രമങ്ങള്‍ ഇനിയും പുരോഗമിക്കേണ്ടതുണ്ട്. ഡല്‍ഹിയില്‍ ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണെന്നും, അതിനാല്‍ ഇന്ന് കേസില്‍ വാദം കേള്‍ക്കുന്നതിന് തങ്ങള്‍ തയ്യാറല്ലെന്ന് സി.ബി.ഐ കോടതിയെ അറിയിക്കുകയായിരുന്നു.

എന്നാല്‍, എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറല്ലായിരുന്നെങ്കില്‍ എന്തിനാണ് ഇങ്ങെനാരു ഹര്‍ജിയുമായി കോടതിയെ സമീപിച്ചതെന്നായിരുന്നു കോടതി സി.ബി.ഐയോട് ചോദിച്ചത്. സംസ്ഥാന സര്‍ക്കാറിനെയും ലൈഫ് മിഷനേയും അപമാനിക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതെ അടിയന്തര ഹിയറിംങ് ആവശ്യപ്പെട്ടത് മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞുനില്‍ക്കാനും അതോടൊപ്പം സര്‍ക്കാറിനെ താറടിക്കാനാണെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. വിശ്വനാഥന്‍ കോടതിയെ അറിയിച്ചു. മാത്രമല്ല, തന്റെ ബിസിനസ് തകര്‍ന്നെന്നും കേസില്‍ രാഷ്ട്രീയ കളിയാണുള്ളതെന്നും സന്തോഷ് ഈപ്പന്‍ കോടതി യില്‍ പറഞ്ഞു. കേസില്‍ വാദങ്ങളെല്ലാം കേട്ടതിന് ശേഷമാണ് സി.ബി.ഐയുടെ വാദം കണക്കിലെടുത്ത് സാങ്കേതികമായ അര്‍ത്ഥത്തില്‍ ഹൈക്കോടതി ഹര്‍ജി തള്ളിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version