Connect with us

കേരളം

കോര്‍പ്പറേഷനിലെ കത്ത് വിവാദം; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്തു വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി അനില്‍ കാന്ത് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ക്രൈംബ്രാഞ്ച് എസ് പി എസ് മധുസൂദനനാണ് അന്വേഷണ മേല്‍നോട്ടം. കത്തു വിവാദം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ഈ പരാതി മുഖ്യമന്ത്രി നടപടിയെടുക്കാനായി ഡിജിപിക്ക് കൈമാറുകയായിരുന്നു. അതിനിടെ കോര്‍പ്പറേഷനിലെ കത്തു വിവാദം അന്വേഷിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റിയും തീരുമാനിച്ചു. ഇന്നു വിളിച്ചു ചേര്‍ത്ത അടിയന്തര ജില്ലാ നേതൃയോഗങ്ങളിലാണ് ഇക്കാര്യത്തില്‍ വിശദ അന്വേഷണത്തിന് തീരുമാനമെടുത്തത്.

മേയറുടെ ഓഫീസില്‍ നിന്ന് പ്രചരിക്കുന്ന തരത്തിലുള്ളൊരു കത്ത് നേരിട്ടോ അല്ലാതെയോ ഒപ്പിടുകയോ അത് ബന്ധപ്പെട്ട ഏതെങ്കിലും സ്ഥലത്തേക്ക് കൊടുക്കയോ ചെയ്തിട്ടില്ലെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കിയത്. കത്ത് ആരെങ്കിലും ബോധപൂര്‍വ്വം നിര്‍മ്മിച്ചതാണോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ പറയാന്‍ പറ്റു. അതുകൊണ്ടു തന്നെ കത്തിന്റെ ഉറവിടം അടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

കോര്‍പ്പറേഷനിലെ 295 താല്‍ക്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയര്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ?ഗപ്പന് അയച്ച കത്താണ് പുറത്തുവന്നത്. നിയമന വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ മുന്‍ നഗരസഭ കൗണ്‍സിലര്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.കോര്‍പറേഷനില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നടന്ന താല്‍കാലിക നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിഎസ് ശ്രീകുമാര്‍ പരാതി നല്‍കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം7 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം9 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം10 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം11 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം12 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version