Connect with us

കേരളം

ഭൂപ്രശ്നം,പരിസ്ഥിതി ലോല ഉത്തരവ്; ഇടുക്കിയിലെ ഇടത് നേതാക്കൾ തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും

Published

on

ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളും പരിസ്ഥിതി ലോല ഉത്തരവുണ്ടാക്കിയ ആശങ്കയും അറിയിക്കാൻ ജില്ലയിലെ ഇടതു നേതാക്കൾ തിങ്കളാഴ്ച മുഖ്യമന്ത്രിയെ നേരിൽ കാണും. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും സംഘത്തിലുണ്ടാകുമെന്ന് സിപിഎം ജില്ല സെക്രട്ടറി സി വി വര്‍ഗ്ഗീസ് പറഞ്ഞു.

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കു പുറമെ സംരക്ഷിത മേഖലക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല വേണമെന്ന ഉത്തരവും പ്രതിപക്ഷ കക്ഷികളുടെ കർഷക സംഘടനകളും സമരായുധമാക്കിയതോടെയാണ് വിഷയം സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്താൻ ഇടുക്കിയിൽ നിന്നുള്ള നിവേദക സംഘം മുഖ്യമന്ത്രിയെ കാണുന്നത്. വിവിധ കർഷക സംഘടനകൾക്കൊപ്പം സിറോ മലബാർ സഭയും സമരം തുടങ്ങിയത് ഇടതു മുന്നണിക്ക് തലവേദനയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന ആവശ്യമുയർന്നത്.

ഇടുക്കിയിലെ സങ്കീർണമായ ഭൂ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭൂമി പതിവ് നിയമം പരിഷ്ക്കരിക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ഇടപു പക്ഷം ഉറപ്പു നൽകിയിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒരു വർഷം കഴിഞ്ഞിട്ടും നടപടി എങ്ങുമെത്തിയില്ല. ഇതും നിരന്തരമായ സമരങ്ങൾക്ക് കാരണമാകുന്നുണ്ട്. രണ്ടു മാസം മുമ്പ് ഇതേ ആവശ്യങ്ങളുമായി ഇടത് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടപ്പോൾ നൽകിയ ഉറപ്പുകളും പാലിക്കപ്പെട്ടിട്ടില്ല. ഇതോടൊപ്പം പരിസ്ഥിതി ലോല മേഖല ഉത്തരവ് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. അടിയന്തിരമായി സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൂടുതൽ സംഘടനകൾ സമരവുമായി രംഗത്തിറങ്ങുമെന്നതും കൂടിക്കാഴ്ചക്ക് കാരണമായിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version