Connect with us

പ്രവാസി വാർത്തകൾ

തൊഴില്‍ ഉടമയുടെ അനുമതി ഇല്ലാതെ രാജ്യം വിടാം; പുതിയ നിയമവുമായി സൗദി

Published

on

saudi

തൊഴിലുടമയുടെ അനുമതി ഇല്ലാതെ തന്നെ രാജ്യം വിടാൻ സാധിക്കുന്ന പുതിയ നിയമവുമായി സൗദി അറേബ്യ. തൊഴിൽ കരാർ അവസാനിച്ചാൽ വിദേശികൾക്ക് സ്‌പോൺസറുടെ അനുമതി ഇല്ലാതെ തന്നെ വേറെ ജോലി കണ്ടെത്താനാവും. അടുത്ത മാർച്ചിൽ പ്രാബല്യത്തിൽ വരുന്ന നിയമത്തിലാണ് ഈ മാറ്റങ്ങൾ നിഷ്കർശിക്കുന്നത്

തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം. വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതാണ് 2021 മാർച്ച് 14നു പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് തൊഴിൽ കരാർ അവസാനിച്ചാൽ സ്‌പോൺസറുടെ അനുമതി ഇല്ലാതെ തന്നെ വേറെ ജോലി കണ്ടെത്തി സ്‌പോൺസർഷിപ്പ് മാറാൻ അനുവാദം നൽകുന്നു എന്നതാണു നിയമത്തിലെ പ്രധാനപ്പെട്ട ഒരു ഭേദഗതി. തൊഴിൽ കരാർ പുതുക്കാതെ സ്‌പോൺസറുടെ അനുമതി ഇല്ലാതെ ഫൈനൽ എക്‌സിറ്റ് അടിച്ചു സൗദിയിൽ നിന്നു മടങ്ങാനും തൊഴിലാളികൾക്ക് സാധിക്കും.

വിദേശ തൊഴിലാളികൾക്ക് സൗദിക്ക് പുറത്തു പോകാനുള്ള എക്‌സിറ്റ് റീഎൻട്രി സിസ്റ്റവും പുതിയ നിയമപ്രകാരം കൂടുതൽ സുതാര്യമാകും. തൊഴിലാളികൾക്ക് തന്നെ എക്‌സിറ്റ് റീഎൻട്രി അടിച്ചു രാജ്യത്തിന് പുറത്തു പോകാം. തൊഴിലാളി പുറത്തു പോകുമ്പോൾ ഇതുസംബന്ധമായ നോട്ടിഫിക്കേഷൻ സ്‌പോൺസർക്ക് ലഭിക്കും. അബ്ഷിർ ഖിവ പോർട്ടലുകൾ വഴി ഈ സേവനങ്ങൾ ലഭിക്കും. സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസികൾക്കും ഇത് ബാധകമാണ്. എന്നാൽ, ഗാർഹിക തൊഴിലാളികൾക്ക് ബാധകമായിരിക്കില്ല. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

അഭ്യന്തര മന്ത്രാലയം, ദേശീയ വിവര കേന്ദ്രം, മറ്റു നിരവധി സർക്കാർ ഏജൻസികൾ എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യമേഖലയിലെ പ്രതിനിധികളും സൗദി ചേംബർ ഓഫ് കൊമേഴ്‌സും തമ്മിൽ നിരവധി മീറ്റിങുകളും ശിൽപശാലകളും ഇതിനു മുന്നോടിയായി നടന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു. രാജ്യാന്തര തലത്തിലെ മികച്ച തൊഴിൽ നിയമങ്ങളും സമ്പ്രദായങ്ങളും ഉൾക്കൊള്ളുകയും പഠനങ്ങളും ഗവേഷണങ്ങളും അടിസ്ഥാനമാക്കിയുള്ളതുമാണ് പുതിയ പരിഷ്കാരമെന്നു മന്ത്രാലയം അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version