Connect with us

കേരളം

കൊച്ചി കോർപ്പറേഷനിലെ ലീ​ഗ് വിമതൻ യുഡിഎഫിൽ; മാലിന്യ നിർമാർജനത്തിൽ കോർപ്പറേഷൻ പരാജയമെന്ന് ആരോപണം

മാലിന്യ നിർമാർജനത്തിൽ കൊച്ചി കോർപ്പറേഷൻ പൂർണ പരാജയമാണെന്ന് ആരോപിച്ച് കൊച്ചി കോർപ്പറേഷനിലെ ലീ​ഗ് വിമതൻ യുഡിഎഫിൽ ചേർന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ അഷറഫാണ് യുഡിഎഫ് പാളയത്തിലെത്തിയത്. ഇടത്പക്ഷവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്നും ഇനി യുഡിഎഫിനൊപ്പം നിൽക്കുമെന്നും ടി കെ അഷറഫ് വ്യക്തമാക്കി.

ബ്രഹമപുരം മാലിന്യ പ്ലാന്റ് വിഷയത്തിൽ ഉൾപ്പടെ മേയർ ഏകപക്ഷീയമായി തീരുമാനം എടുത്തന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്നും അഷറഫ് കൂട്ടിച്ചേർത്തു. ലീഗ് നേതാവായിരുന്ന അഷ്‌റഫ് വിമതനായാണ് മത്സരിച്ചു ജയിച്ചത്.

ടി.കെ അഷ്‌റഫ് എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന ലീഗ് നേതാവാണ്. കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് വിമതനായി മത്സരിച്ചതും വിജയിച്ചതും. പിന്നീട് ഇടതു പക്ഷത്തോടൊപ്പം ചേരുകയായിരുന്നു അദ്ദേഹം. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായ അഷറഫിനെ പിന്നീട് ലീഗ് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version