Connect with us

കേരളം

ഉമ്മന്‍ ചാണ്ടിയുടെ കൈവശം 1000 രൂപ; ചെന്നിത്തലയുടെ കൈവശമുള്ളത് 25,000 രൂപ; സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി നേതാക്കൾ

PAC rallies

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വത്ത് വിവരങ്ങൾ പരസ്യമാക്കി കോൺഗ്രസ്സ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും.

ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൈവശമുള്ളത് 25,000 രൂപ. ഭാര്യ അനിത രമേശിെന്‍റ കൈവശം 15,000 രൂപയും ഉണ്ട്. ഡല്‍ഹി പാര്‍ലമെന്‍റ് ഹൗസിലെ എസ്.ബി.ഐ ശാഖയില്‍ ചെന്നിത്തലക്ക് 5,89,121.12 രൂപ നിക്ഷേപമുണ്ട്.കൂടാതെ, തിരുവനന്തപുരം ട്രഷറി സേവിങ്സ് ബാങ്കില്‍ 13 ,57,575 രൂപയും നിക്ഷേപമായുണ്ട്.

ശാസ്തമംഗലം ധനലക്ഷ്മി ബാങ്ക് അക്കൗണ്ടില്‍ 42,973 രൂപ നിക്ഷേപിച്ചിട്ടുണ്ട്. അനിത രമേശിെന്‍റ പേരില്‍ ഡല്‍ഹി ജന്‍പഥ് എസ്.ബി.ഐ ശാഖയില്‍ 6,16,246 രൂപ നിക്ഷേപമുണ്ട്. അവിടെതന്നെ മറ്റ് രണ്ട് അക്കൗണ്ടിലായി 20,97,698 രൂപയും 11,99,433 രൂപയുമുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പേരൂര്‍ക്കട ശാഖയില്‍ 51,367 രൂപയും ആര്‍.ഡിയായി 1,32,051 രൂപയുടെ നിക്ഷേപവും അനിതക്കുണ്ട്.

ആക്സിസ് ബാങ്കിെന്‍റ കവടിയാര്‍ ശാഖയില്‍ 1,96,289 രൂപയും തൊടുപുഴ നെടുമറ്റം സര്‍വിസ് സഹകരണ ബാങ്കില്‍ 1,27,678 രൂപയും അനിതയുടെ പേരിലുണ്ട്. ഇവിടെ 4,07,312 രൂപയുടെ സ്ഥിര നിക്ഷേപമുള്ളതായും നാമനിര്‍ദേശപത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി എട്ടോളം കേസുകളുമുണ്ട്.

മുന്‍മുഖ്യമന്ത്രിയും പുതുപ്പള്ളി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ഉമ്മന്‍ചാണ്ടിയുടെ കൈവശം ആകെ ഉള്ളത് 1000 രൂപ. ഭാര്യ മറിയാമ്മയുടെ കൈവശം 5000 രൂപയും മകന്‍ ചാണ്ടി ഉമ്മെന്‍റ കൈവശം 7500 രൂപയുമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപമായി 67,704 രൂപയും ഭാര്യയുടെ പേരില്‍ 24,83,092 രൂപയും ചാണ്ടി ഉമ്മെന്‍റ പേരില്‍ 14,58,570 രൂപയുമുണ്ട്.

സ്വന്തമായി വാഹനമില്ല. സ്വിഫ്റ്റ് കാര്‍ ഭാര്യയുടെ പേരിലാണ്. ഉമ്മന്‍ ചാണ്ടിയുടെ കൈവശം 38 ഗ്രാം സ്വര്‍ണവും ഭാര്യയുടെ കൈവശം 296 ഗ്രാം സ്വര്‍ണവും ഉണ്ട്. 74.37 ലക്ഷത്തിെന്‍റ സ്ഥാവരജംഗമ വസ്തുക്കളാണ് മൂന്നുപേര്‍ക്കും കൂടി ഉള്ളത്. പുതുപ്പള്ളിയില്‍ 3.41 കോടി വിലമതിക്കുന്ന ഭൂമിയുണ്ട്.

തിരുവനന്തപുരത്ത് ഭാര്യയുടെ പേരില്‍ 2200 ച. അടി വീടുമുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് ബാധ്യതകളില്ലെങ്കിലും ഭാര്യക്കും മകനും കൂടി ബാങ്കില്‍ 31,49,529 രൂപ വായ്പ ബാധ്യതയുണ്ട്. തിരുവനന്തപുരത്ത് രണ്ടും ആലുവയിലും റാന്നിയിലും ഒാരോ കേസുകളുമുണ്ട്. പാമ്ബാടി ബ്ലോക്ക് ഓഫിസിലെത്തി ബി.ഡി.ഒ ശ്രീജിത്തിനാണ് പത്രിക നല്‍കിയത്. മൂന്ന് സെറ്റ് പത്രിക സമര്‍പ്പിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version