Connect with us

കേരളം

വ്യാജ അഭിഭാഷക സെസി സേവ്യറിന് വേണ്ടി ഹാജരാകുന്നതിന് അഭിഭാഷകര്‍ക്ക് വിലക്ക്

Untitled design 2021 07 20T185846.951

വ്യാജ അഭിഭാഷക സെസി സേവ്യറിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നതില്‍ അഭിഭാഷകര്‍ക്ക് ആലപ്പുഴ ബാര്‍ അസോസി‍യേഷന്‍റെ വിലക്ക്. ഇന്നു ചേര്‍ന്ന അസോസി‍യേഷന്‍ ജനറല്‍ ബോഡി യോഗത്തിലാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അസോസി‍യേഷന്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ സെസി സേവ്യറിന് വേണ്ടി വക്കാലത്ത് എടുക്കുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കാനും ജനറല്‍ ബോഡി തീരുമാനിച്ചു. സെസി സേവ്യറിന്‍റെ അറസ്റ്റ് വൈകുന്നതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

വ്യാജ അഭിഭാഷക കേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങാനെത്തിയ സെസി സേവ്യര്‍, തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ നാടകീയമായി മുങ്ങിയിരുന്നു. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് പൊലീസിന്‍റെ കണ്ണുവെട്ടിച്ച്‌ കടന്നുകളഞ്ഞത്.യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഇവരെത്തിയത്. ജാമ്യം കിട്ടാത്ത വകുപ്പുണ്ടെന്നറിഞ്ഞതും കോടതിക്ക് പിന്നില്‍ നിര്‍ത്തിയിട്ട കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മതിയായ യോഗ്യതകളില്ലാതെയായിരുന്നു സെസി അഭിഭാഷകയായി പ്രവര്‍ത്തിച്ചത്. എല്‍.എല്‍.ബി ജയിച്ചിട്ടുണ്ടായിരുന്നില്ല. കോടതിയെയും ബാര്‍ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതി. കേസെടുത്തതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.

എല്‍.എല്‍.ബി ജയിക്കാതെ സെസി സേവ്യര്‍ മറ്റൊരാളുടെ റോള്‍ നമ്ബര്‍ നല്‍കി 2019ല്‍ ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടിയത്. ഏപ്രിലില്‍ നടന്ന ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ നിര്‍വാഹക സമിതി അംഗവും പിന്നീട് ലൈബ്രേറിയനുമായി. അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് സെസി പുറത്താക്കുകയും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം9 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം21 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം1 day ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം1 day ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം1 day ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version