Connect with us

കേരളം

കനത്ത മഴ; രണ്ട് ട്രെയിന്‍ റദ്ദാക്കി; തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നു

Published

on

heavy rain kerala

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍പാതയില്‍ മണ്ണിടിച്ചില്‍. ഇതോടെ തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിലച്ചു.

പാറശ്ശാലയിലും ഇരണിയലിലും കുഴിത്തുറയിലും മണ്ണിടിച്ചിലുണ്ടായി. കന്യാകുമാരി-നാഗര്‍കോവില്‍ റൂട്ടില്‍ പാളത്തില്‍ വെള്ളം കയറി. രണ്ട് ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി. അനന്തപുരി, ഐലന്‍ഡ് എക്‌സ്പ്രസുകളാണ് ഭാഗീകമായി റദ്ദാക്കിയത്.

നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ റദ്ദാക്കി. നാളത്തെ ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി പുറപ്പെടുക നാഗര്‍കോവിലില്‍ നിന്ന്. നാളത്തെ ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി പുറപ്പെടുക നാഗര്‍കോവിലില്‍ നിന്ന്.

ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കഴിവതും വീടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണം എന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ പറഞ്ഞു.ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് സമീപത്തെ കടകളില്‍ വെള്ളം കയറി. കോവളം വാഴമുട്ടത്ത് വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു. വിതുര, പൊന്‍മുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍ കനത്ത മഴയാണ്.

വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നുണ്ട്. പെരിങ്ങമലയില്‍ കിണര്‍ ഇടിഞ്ഞുതാണു. നെയ്യാറ്റിന്‍കര ടി.ബി ജംക്ഷനില്‍ ദേശീയപാതയിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

മഴക്കെടുതി നേരിടുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍: 0471-2377702,0471-2377706

കനത്ത മഴയെ തുടര്‍ന്ന് നെയ്യാറിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തും. നാല് ഷട്ടറുകളും അല്‍പസമയത്തിനകം 60 സെന്റിമീറ്റര്‍ ഉയര്‍ത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സമീപവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. നിലവില്‍ ഷട്ടറുകള്‍ 220 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 60 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുന്നതോടെ മൊത്തം 280 സെന്റിമീറ്റര്‍ ഉയര്‍ത്തും.

അരുവിക്കരഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 280 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് അത് 60 സെന്റിമീറ്റര്‍ കുടി ഉയര്‍ത്തി 340 സെന്റിമീറ്റര്‍ ആക്കും സമീപവാസികള്‍ ജാഗ്രത പാലിക്കണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version