Connect with us

കേരളം

എരുമേലിയിൽ ഉരുള്‍പൊട്ടല്‍; വ്യാപക നാശനഷ്ടം

എരുമേലി തുമരംപാറയിലെ ഉരുള്‍പൊട്ടല്‍ വന്‍നാശനഷ്ടം. ഒന്‍പതും പത്തും വാര്‍ഡുകളിലെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. ശക്തമായ മഴവെള്ളപാച്ചിലില്‍ കൊപ്പം തോട് കര കവിഞ്ഞു. കൊപ്പം തുമരംപാറ റോഡില്‍ പലസ്ഥലത്തും റോഡിന്റെയും തോടിന്റെയും സംരക്ഷണ ഭിത്തി തകര്‍ന്നു. നിരവധി വീടുകളിലും കിണറുകളിലും വെള്ളം കയറി. കൃഷിയും വ്യാപകമായി നശിച്ചു.

മുട്ടപ്പള്ളി 35 മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മണിമലയാറ്റിലും, പമ്പ നദിയിലും, അഴുത നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പറപ്പള്ളില്‍ ദീപുവിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമില്‍ വെള്ളം കയറി 1500 കോഴികളും കാലിത്തീറ്റകളും ഒഴുകിപ്പോയി. സമീപ വീടിന്റെ ഭിത്തി തകര്‍ന്നു. റോഡുകളില്‍ മുഴുവന്‍ വെള്ളപ്പാച്ചിലില്‍ കല്ലും മണ്ണും അടിഞ്ഞിരിക്കുകയാണ്.

എരുമേലി മുണ്ടക്കയം സംസ്ഥാനപാത വെള്ളത്തിനടിയിലായി ഗതാഗതം തടസ്സപ്പെട്ടു. പലരുടെയും വീട്ടുപകരണങ്ങള്‍ തോട്ടിലൂടെ ഒഴുകി. വിലങ്ങുപാറ റോട്ടറി ക്ലബ് ഭാഗത്ത് റോഡ് വെള്ളത്തിനടിയിലായി. ഈ ഭാഗത്ത് തോടിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് റോഡില്‍ വെള്ളം രണ്ടടിയോളം ഉയര്‍ന്നു.

കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ പുഴകളിലും മലവെള്ളപ്പാച്ചിലുണ്ടായി. ഇരുവഴിഞ്ഞിയില്‍ അരിപ്പാറ ഭാഗത്താണ് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. ഇരുവഴിഞ്ഞി പുഴയുടെ തീരത്തു താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം5 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം6 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം6 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം7 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം8 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം23 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം23 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version