Connect with us

കേരളം

ശസ്ത്രക്രിയയ്ക്ക് മുന്‍പ് കുഞ്ഞ് ആരാധകന് സർപ്രൈസ് നൽകി ലാൽ

Published

on

881b96b6 0cfb 4776 a27f 4da221d2493b newsImg

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന് പ്രായഭേദമന്യേ ആരാധകര്‍ നിരവധിയാണ്. കുരുന്നുകള്‍ മുതല്‍ വൃദ്ധയായവര്‍ക്ക് വരെ ജീവനാണ് ലാലേട്ടനെ. താരത്തെ ഒരുനോക്ക് കാണാന്‍ ആഗ്രഹിക്കാത്ത പ്രേക്ഷകര്‍ ഉണ്ടാകില്ല. തന്റെ കുഞ്ഞ് ആരാധകന് താരം നൽകിയ സർപ്രൈസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

നിരണം സ്വദേശിയായ ശ്രീഹരിക്ക് തന്റെ 16ാമത്തെ ശസ്ത്രക്രിയയ്ക്ക് മുന്‍പ് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനെ കാണണമെന്ന ഒരൊറ്റ ആ​ഗ്രഹം മാത്രമാണുണ്ടായിരുന്നത്. അവനു വേണ്ടി സോഷ്യല്‍ മീഡിയ ഒന്നടങ്കം കൈകോര്‍ത്തു. അങ്ങനെ തന്റെ ആരാധകന്റെ ആഗ്രഹം അറിഞ്ഞ മോഹന്‍ലാല്‍ സര്‍പ്രൈസുമായി എത്തുകയും ചെയ്തു.

കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ തന്റെ കൊച്ചു ആരാധകനെ താരം ഫോണിലൂടെ വിളിച്ചു സംസാരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് മോഹന്‍ലാല്‍ വിളിച്ചത്. മോഹന്‍ലാലിന്റെ ശബ്​ദം കേട്ടതും അമ്മയൊന്ന് അമ്പരന്നെങ്കിലും ഒരു നോക്ക് കാണാനെങ്കിലും പറ്റുമോ എന്നായി അമ്മയുടെ ചോദ്യം.

കൊവിഡ് കാലമായതിനാല്‍ അക്കാര്യം സാധ്യമാവാത്തതിനെക്കുറിച്ച്‌ മോഹന്‍ലാല്‍ വിശദമാക്കി. എങ്കില്‍ ഒരു വീഡിയോ കോള്‍ എങ്കിലും നടക്കുമോ എന്നായി. ഇപ്പോള്‍ താന്‍ ചികിത്സയില്‍ തുടരുന്നതിനാല്‍, കൃത്യമായ സമയം കണ്ടെത്തി നടത്താമെന്നും താരം ഉറപ്പുനല്‍കി. പിന്നാലെ ശ്രീഹരിയോടും മോഹന്‍ലാല്‍ സംസാരിച്ചു.

പ്രൊഡക്ഷന്‍ കണ്‍ട്രോളറ്‍ ബാദുഷയാണ് ശ്രീഹരിയുടെ ആ​ഗ്രഹം മോഹന്‍ലാലിനെ അറിയിച്ചത്. കുഞ്ഞിനെ മോഹന്‍ലാല്‍ വിളിച്ചതില്‍ സന്തോഷം അറിയിച്ചുകൊണ്ട് ഒരു കുറിപ്പും ബാദുഷ പങ്കുവെച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version