Connect with us

Uncategorized

ഉമയെ നിശ്ചയിച്ചതെങ്ങനെയെന്ന് നേതൃത്വം പറയണം’; വിമർശനവുമായി കെവി തോമസ്

തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമാ തോമസിനെ നിയോഗിച്ചതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. ഉമയെ സ്ഥാനാർത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് കെവി തോമസ് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജില്ലയിലെ മുതിർന്ന നേതാക്കളോട് ആലോചിച്ചിരുന്നോയെന്ന ചോദ്യമുയർത്തിയ കെവി തോമസ്, സ്ഥാനാർഥി നിർണയത്തിൽ കൂടിയാലോചനകൾ നടന്നില്ലെന്നും ആരോപിച്ചു.

ജില്ലയിലെ മുതിർന്ന നേതാക്കളായ കെ ബാബു, ഡൊമിനിക് പ്രസന്റേഷൻ, ബെന്നി ബെഹ്നാൻ എന്നിവരോട് സ്ഥാനാർത്ഥി നിർണയത്തിൽ ആലോചനകൾ നടത്തിയിരുന്നോ എന്നും കെ വി തോമസ് ചോദിച്ചു. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉണ്ടാകും വേദി ഏതാണെന്ന് പിന്നീട് പറയും.

പറയാനുള്ളത് ജനങ്ങളോട് തുറന്നുപറയുമെന്നും വികസനത്തിനാണ് താൻ മുൻ തൂക്കം നൽകുന്നതെന്നും അദ്ദേഹം ആവർത്തിച്ചു. ഒരുകാര്യത്തിലും നേതാക്കൾ ചർച്ചകൾ നടത്തുന്നില്ല. ആഴത്തിലുള്ള മുറിവാണ് സംസ്ഥാന നേതാക്കൾ തന്നിലേൽപ്പിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പോലും കെപിസിസി തന്നെ ഒറ്റപ്പെടുത്തി നിർത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാൽ അതേ സമയം ശുഭ പ്രതീക്ഷയിലാണ് തൃക്കാക്കരയിലെ കോൺ​ഗ്രസ് സ്ഥാനാർഥി ഉമാ തോമസ്. കെ.വി തോമസ് തനിക്കെതിരെ പ്രവർത്തിക്കുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നും കോൺ​ഗ്രസിന്റെ മുതിർന്ന നേതാവായ അദ്ദേഹം പാർട്ടി പാളയത്തിൽ തന്നെ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയാണ് ഉമാ തോമസ് പങ്കുവെക്കുന്നത്. പി ടി തോമസിനെ എന്നും ചേർത്ത് പിടിച്ച ആളാണ് കെ വി തോമസ്. അദ്ദേഹത്തെ നേരിൽ കണ്ട് അനു​ഗ്രഹം തേടുമെന്നും ഉമ തോമസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version