Connect with us

കേരളം

കെഎസ്ആർടിസി ജീവനക്കാർക്ക് ഫെബ്രുവരി മുതൽ പുതിയ ശമ്പളം; ശമ്പളപരിഷ്ക്കരണക്കരാർ ഒപ്പുവച്ചു.

ksrtc

കെഎസ്ആർടിസിയിൽ പുതിയ ശമ്പളപരിഷ്ക്കരണക്കരാർ ഒപ്പുവച്ചു. ഇനി മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് 23,000 രൂപയാണ് കുറഞ്ഞ ശമ്പളം. പുതുക്കിയ ശമ്പളം ഫെബ്രുവരി മുതൽ കിട്ടും. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പാക്കണമെന്ന് ഒപ്പുവയ്ക്കൽ ചടങ്ങിൽ സിഐടിയു ആവശ്യപ്പെട്ടു.
2016-ൽ നടപ്പാക്കേണ്ട ശമ്പളപരിഷ്ക്കരണമാണ് കെഎസ്ആർടിയിൽ നടപ്പാക്കുന്നത്.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളസ്കെയിൽ ആയ 23,000 – 105300 എന്നതാണ് കെഎസ്ആർടിസി ജീവനക്കാരുടെയും മാസ്റ്റർ സ്കെയിൽ. എല്ലാ വനിതാജീവനക്കാർക്കും നിലവിലുള്ള പ്രസവാവധിക്ക് പുറമേ ഒരു വർഷക്കാലത്തേക്ക് ശമ്പളമില്ലാത്ത അവധി കൂടി അനുവദിച്ചു. ഈ കാലയളവിൽ 5000 രൂപ നൽകും.

ഒരു വ‌ർഷം കുറഞ്ഞത് 190 ഡ്യൂട്ടി ചെയ്യാത്തവർക്ക് ആനുകൂല്യങ്ങൾ കിട്ടില്ല. കഴിഞ്ഞ ജൂൺ മുതൽ മുൻകാല പ്രാബല്യത്തിലാണ് നടപ്പാക്കുന്നതെങ്കിലും കുടിശ്ശിക സാമ്പത്തികപ്രതിസന്ധി പരിഹരിക്കുമ്പോൾ മാത്രമേ നൽകൂ. 13% ഡിഎ അടിസ്ഥാനശമ്പളത്തോടൊപ്പം ലയിപ്പിച്ചു. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർമാർക്ക് ഒരു ഡ്യൂട്ടിക്ക് 50 രൂപ വീതവും 20-ൽ കൂടുതൽ ഡ്യൂട്ടിക്ക് ഓരോ ഡ്യൂട്ടിക്കും 100 രൂപയും അധികം നൽകും. പരമാവധി ഓർഡിനറി ഫാസ്റ്റ് ബസ്സുകൾ സ്റ്റേ ബസ്സുകളാക്കും.

കരാർ ഒപ്പിടുന്ന വേദിയിൽ തന്നെ പെൻഷൻകാരുടെ വേതന പരിഷ്ക്കരണം ഉടൻ നടപ്പാക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. ഐഎൻടിയുസി നേതാവ് തമ്പാനൂർ രവിയും ഇക്കാര്യം ഉന്നയിച്ചു. ചർച്ച നടത്താമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു മറുപടി നൽകുകയും ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം5 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം6 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം7 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം8 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം9 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം10 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം11 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version