Connect with us

കേരളം

അപകടത്തിൽപ്പെട്ടവർക്ക് ആശ്വാസമായി കെഎസ്ആർടിസി

Published

on

image 1

1993 മുതൽ വിവിധ കാലഘട്ടങ്ങളിൽ കെഎസ്ആർടിസി അപകടത്തിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാര ഇനത്തിൽ മുടങ്ങിക്കിടന്ന തുക വിതരണം ചെയ്തു തുടങ്ങി. കെഎസ്ആർടിസിയുടെ പ്രത്യേക പാക്കേജിന്റെ ഭാ​ഗമായി നടപ്പിലാക്കിയ അദാലത്ത് വഴിയാണ് 121 കേസുകളിലെ 88,80,990 രൂപ വിതരണം ചെയ്തത്.

വർഷങ്ങളായി കെഎസ്ആർടിസി അപകടത്തിൽപ്പെടുന്നവർക്ക് കോടതികൾ വിധിക്കുന്ന നഷ്ടപരിഹാര തുക കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി കാരണം നൽകാൻ കഴിഞ്ഞിരുന്നില്ല. ആ ഇനത്തിൽ 1179 കേസുകളിലായി 62 കോടി രൂപയോളം നൽകാൻ ഉണ്ടായിരുന്നു. ഇത് കൂടിക്കൂടി വരവെ വേ​ഗത്തിൽ കൊടുത്ത് തീർക്കുന്നതിന് വേണ്ടിയാണ് പദ്ധതി ആവിഷ്കരിച്ചത്.

1997 ജനുവരി 17 ൽ ഉത്തരവ് ആയ 1993 ൽ ഫയൽ ചെയ്ത OP(MV)733/1993 കേസിന് വരെ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 10 ന് നാഷണൽ ലോ അദാലത്ത് ദിനത്തിന്റെ ഭാ​ഗമായി ഹൈക്കോടതിയുടെ ലീ​ഗൽ അതോറിറ്റിയുമായി ചേർന്ന് നടപ്പിലാക്കിയ പലിശ രഹിത സെറ്റിൽമെന്റിൽ പങ്കെടുത്ത 121 പേർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു.

പലിശ രഹിത പദ്ധതിയിൽ ചേരുന്നവർക്ക് 15 ദിവസത്തിനകം തുക ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്. 5 ലക്ഷം രൂപയ്ക്ക് താഴെ നഷ്ടപരിഹാരം ലഭിക്കേണ്ടവർ പലിശ രഹിത സെറ്റിൽമെന്റിന് താൽപര്യമുണ്ടെങ്കിൽ അതാത് യൂണിറ്റുകളിൽ അപേക്ഷ നൽകിയാൽ മുൻ​ഗണനാ ക്രമം അനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

KSRTC ബസില്‍ സ്ഥലനാമ നമ്പറിംഗ് സിസ്റ്റം വരുന്നു; ഇനി ബോര്‍ഡിലെ നമ്പര്‍ നോക്കി കയറാം

കേരളം3 days ago

സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; വലഞ്ഞ് ഉപഭോക്താക്കൾ

കേരളം3 days ago

ആരും പേടിക്കരുത്! കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും

കേരളം4 days ago

സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് ഒക്ടോബറില്‍ കൊച്ചിയില്‍

കേരളം4 days ago

ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാന്‍ ‘ആക്രി ആപ്പും’ തിരുവനന്തപുരം നഗരസഭയും

കേരളം5 days ago

രോഗിയുമായി പോയ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കേരളം5 days ago

KSRTC ബസിടിച്ച് തൃശ്ശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു

കേരളം6 days ago

നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്

കേരളം6 days ago

KSEB ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജൂൺ-ജൂലായ് മാസങ്ങളിൽ കറണ്ട് ബിൽ കുറയും

കേരളം6 days ago

വീടിന് തീപിടിച്ച് ഒരു കുടുബത്തിലെ നാല് പേർ വെന്തുമരിച്ചു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version