Connect with us

കേരളം

കട്ടപ്പുറത്തുള്ള ബസുകൾ നിരത്തിലിറക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി

Published

on

കട്ടപ്പുറത്തുള്ള ബസുകൾ ഘട്ടം ഘട്ടമായി നിരത്തിലിറക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി. 980 ബസാണ് വിവിധ ജില്ലകളിലായി കട്ടപ്പുറത്തുള്ളത്. ഏറ്റവും കൂടുതൽ ബസുകൾ നിരത്തിൽ ഇറക്കാനുള്ളത് തിരുവനന്തപുരം ജില്ലയിലാണ് – 500.

5400 ബസുണ്ടെങ്കിലും ശരാശരി 4300 – 4400 ബസാണ് ദിവസം സർവീസ് നടത്തുന്നത്. ഇതിൽ 297 എണ്ണം സ്വിഫ്റ്റിന്റേതാണ്. മൊത്തം ബസിന്റെ 20 ശതമാനമാണ് കട്ടപ്പുറത്തുള്ളത്. അത് അഞ്ചുശതമാനമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മാവേലിക്കര, ആലുവ, കോഴിക്കോട്, എടപ്പാൾ റീജണൽ വർക്ഷോപ്പുകളുടെയും തിരുവനന്തപുരം സെൻട്രൽ വർക്ഷോപ്പിന്റെയും നവീകരണത്തിന് രൂപം നൽകി.

ബസുകൾ ചെറിയ കാര്യങ്ങൾക്ക് സർവീസിൽനിന്ന് ഒഴിവാക്കുന്നതിനുപകരം അറ്റകുറ്റപ്പണി കാര്യക്ഷമമാക്കാനാണ് ശ്രമം. ഡ്യൂട്ടിയിൽനിന്ന് ജീവനക്കാർ വിട്ടുനിൽക്കുന്നത് ആവർത്തിക്കാതിരിക്കാനും നടപടി സ്വീകരിക്കും. ഇതിനുള്ള പദ്ധതി നടപ്പാക്കാൻ ഗതാഗതമന്ത്രി ആന്റണി രാജു ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

സംസ്ഥാനത്തിനു പുറത്തെ വിവിധ ആർടിസികളുടെ പ്രവർത്തനം പഠിച്ചശേഷമാണ് പദ്ധതിക്ക് രൂപം നൽകിയത്. ദിനംപ്രതി കലക്ഷൻ എട്ടുകോടിയാക്കി മുന്നേറാനുള്ള നടപടികൾക്കൊപ്പം കൂടുതൽ ബസുകൾ നിരത്തിൽ ഇറക്കുന്നതും നേട്ടമാകും. 15 വർഷം പൂർത്തിയായ 237 ബസ് സെപ്തംബർ പകുതിയോടെ നിരത്തിൽനിന്ന് പിൻവലിക്കുന്നതിന്റെ മുന്നോടിയായാണ് അറ്റകുറ്റപ്പണിക്ക് മാസ്റ്റർ പ്ലാൻ ഒരുക്കിയത്.

ബസുകൾ ആറുമാസത്തിലൊരിക്കൽ സർവീസ് നടത്തും. ഇതിന്റെ ഭാഗമായി വർക്ഷോപ്പുകളിൽ സർവീസ് തുടങ്ങി. ഗ്യാരേജുകളിലെ സ്റ്റോറിൽ സ്പെയർ സ്പാർട്സ് ഉറപ്പുവരുത്തും. പല മേഖലകളിൽ മെക്കാനിക്കൽ ജീവനക്കാരെ നിയമിക്കുന്നതിനുപകരം ശാസ്ത്രീയമായി ഡ്യൂട്ടി ക്രമീകരിക്കും. ടയർ തേയ്മാനം കുറയ്ക്കാൻ ശാസ്ത്രീയരീതി നടപ്പാക്കാനും പദ്ധതിയുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം18 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം20 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version