Connect with us

കേരളം

കൊല്ലത്ത് ബസിൽ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിയെ റോഡിലുപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാർ

Published

on

കൊല്ലം എഴുകോണിൽ ബസില്‍നിന്ന് തെറിച്ചുവീണ ഒന്‍പതാംക്ലാസുകാരനെ വഴിയിലുപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ക്രൂരത. ഓടുന്ന ബസില്‍നിന്ന് റോഡിലേക്കുതെറിച്ചുവീണ് പരിക്കേറ്റ എഴുകോണ്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി കുണ്ടറ നാന്തരിക്കല്‍ ഷീബാഭവനില്‍ നിഖിലല്‍ സുനിലിനെ പിന്നാലെവന്ന ഹോംഗാര്‍ഡാണ് ആശുപത്രിയിലെത്തിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് 4.15ഓടെ ചീരങ്കാവ് പെട്രോള്‍ പമ്പിനുസമീപമായിരുന്നു അപകടമുണ്ടായത്. സ്‌കൂള്‍വിട്ട് കൊട്ടാരക്കര – കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസില്‍ കുണ്ടറയ്ക്കുവരുമ്പോള്‍ വാതിലില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. നിഖിലിനൊപ്പമുണ്ടായിരുന്ന സഹപാഠികള്‍ കരഞ്ഞ് ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ല.

ചീരങ്കാവിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളെ സ്‌റ്റോപ്പിലിറക്കിയശേഷം ജീവനക്കാര്‍ യാത്ര തുടരുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തി അധ്യാപകരെ വിവരമറിയിച്ചു. അധ്യാപകരാണ് നിഖിലിന്റെ മാതാപിതാക്കളെ വിവരമറിയിച്ചത്. തലയ്ക്കും കാലിനും മുഖത്തും തോളിനും പരിക്കേറ്റ് റോഡില്‍കിടന്ന നിഖിലിനെ പിന്നാലെയെത്തിയ ബൈക്ക് യാത്രികന്‍ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എഴുകോണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി കുണ്ടറ താലൂക്ക് ആശുപത്രിലെത്തിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പൊലീസ് സ്‌റ്റേഷന്‍ ഹോംഗാര്‍ഡ് ചീരങ്കാവ് സ്വദേശി സുരേഷ്ബാബുവാണ് നിഖിലിനെ ആശുപത്രിയിലെത്തിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version