Connect with us

കേരളം

കെഎസ്ആര്‍ടിസിയുടെ എന്‍ഡ് ടു എന്‍ഡ് സര്‍വീസ്; ജനശതാബ്ദി സര്‍വീസ് തുടങ്ങി

Published

on

കെഎസ്ആര്‍ടിസിയുടെ എന്‍ഡ് ടു എന്‍ഡ് സര്‍വീസായ ജനശതാബ്ദി സര്‍വീസ് തുടങ്ങി. എറണാകുളം- തിരുവനന്തപുരം എസി ലോ ഫ്ലോർ ബസാണ് ഓടിത്തുടങ്ങിയത്. ജനശതാബ്ദി ട്രെയിന്‍ മാതൃകയിലാണ് സര്‍വീസ്. ഒരു ഭാഗത്തേക്ക് 408 രൂപയാണ് നിരക്ക്.

തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനിലും ആളെ കയറ്റും. ഒരു മിനിറ്റ് മാത്രമാണ് നിര്‍ത്തുക. ഇവിടെ ഇറങ്ങുന്നവർക്ക്‌ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ പോകാൻ കെഎസ്‌ആർടിസിയുടെ ഫീഡർ ബസുകൾ ലഭിക്കും. കണ്ടക്ടറില്ലാത്ത ബസില്‍ ടിക്കറ്റ് കൊടുക്കുന്നത് ഡ്രൈവറാണ്.

ഫീഡർ സ്‌റ്റോപ്പുകളിൽ യാത്രക്കാർക്ക്‌ കയറാനും ഇറങ്ങാനും കഴിയുമെങ്കിലും മുഴുവൻ ചാർജുതന്നെ നൽകേണ്ടിവരും. ഓൺലൈൻ വഴിയാണ്‌ സീറ്റ്‌ ബുക്കിങ്. ഓഫ് ലൈനായും ടിക്കറ്റുകള്‍ ലഭ്യമാകും. ബസ് പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പുവരെ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റെടുക്കാം.

പുഷ്ബാക്ക് സീറ്റുള്ള രണ്ട് ബസുകളാണ് സര്‍വീസിനായി അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് രാവിലെ 5.10-ന് പുറപ്പെടും. രാവിലെ 9.40 ന് എറണാകുളത്തെത്തും. തിരികെ എറണാകുളത്തു നിന്നും വൈകീട്ട് 5.20 ന് പുറപ്പെടും. രാത്രി 9.50 ന് തിരുവനന്തപുരത്തെത്തും. പൊതു അവധി ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സർവീസ്‌ ഉണ്ടാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം20 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version