Connect with us

കേരളം

ഫെബ്രുവരിയിലെ ശമ്പള വിതരണം പൂർത്തിയാക്കി കെഎസ്ആർടിസി

Published

on

കെ.എസ്.ആർ.ടി.സിയിൽ ഫെബ്രുവരി മാസത്തിലെ ശമ്പളം പൂർണമായി വിതരണം ചെയ്തു. 40 കോടി ചെലവിട്ട് ശമ്പളത്തിൻെറ ആദ്യഗഡു നേരത്തെ വിതരണം ചെയ്തിരുന്നു. ബാക്കി തുകയാണ് വ്യാഴാഴ്ച കൈമാറിയത്. സർക്കാരിൽ നിന്നും 30 കോടി രൂപ സഹായമായി ലഭിച്ചതും, ഇന്ധനത്തിനും സ്പെയർപാർട്സിനും കരുതിയിരുന്ന തുകയിൽ നിന്നും ബാക്കി 10 കോടി രൂപ കോടി എടുത്താണ് ഫെബ്രുവരിമാസത്തിലെ ശമ്പള വിതരണം പൂർത്തിയാക്കിയത്.

ആകെ 42 കോടി രൂപയാണ് വിതരണം ചെയ്തത്. ഒരുമാസം ഏകദേശം 5 കോടിയിലധികം രൂപ ബദലി ഡ്രൈവർ / കണ്ടക്ടർമാർ എന്നിവർക്കായി ചെലവഴിക്കുന്നുണ്ട്. ജനുവരിയിലെ 20 കോടി രൂപയും, ഫെബ്രുവരിയിലെ 20 കോടി രൂപയും ചേർത്ത് 40 കോടി രൂപ സർക്കാരിൽ നിന്നും ഇനി കെ.എസ്.ആർ.ടി.സിക്ക് ലഭിക്കാനുണ്ട്.

ഈ തുക ലഭ്യമായാലേ കെഎസ്ആർടിസിക്ക് മാർച്ച് മാസത്തെ ദൈനം ദിന ചെലവുകൾ നടത്താനാകുകയുള്ളൂ. യൂണിയനുകളുടെ എതിർപ്പ് ഉണ്ടായിട്ടും ശമ്പളം ഗ‍ഡുക്കളായി മാത്രമേ നൽകാനാകുളളു എന്ന മാനേജിങ്ങ് ഡയറക്ടറുടെ നിലപാ‌‌ടാണ് ഇവിടെ വിജയിച്ചത്. ആദ്യ ഗ‍ഡു ഒരോമാസവും അഞ്ചാം തീയതിയും രണ്ടാം ഗഡു സർക്കാർ സഹായം ലഭിക്കുന്ന മുറയ്ക്കും നൽകാമെന്നായിരുന്നു എം.ഡി ബിജു പ്രഭാകറിൻെറ പ്രഖ്യാപനം.

അത് പാലിച്ചാണ് ഫെബ്രുവരിയിലെ ശമ്പള വിതരണം പൂർത്തിയാക്കിയത്. എന്നാൽ ശമ്പളം ഗഡുക്കളായി നൽകുന്നത് പതിവാക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

ഗഡ‍ുക്കളായി ശമ്പളം ആവശ്യമുളളവർ സമ്മതപത്രം നൽകണമെന്ന് മാനേജ്മെന്റ് സർക്കുലർ ഇറക്കിയപ്പോൾ അത് നൽകരുതെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ജീവനക്കാർ അത് ചെവിക്കൊണ്ടില്ല. അതിൻെറ ജാള്യമുളളതിനാൽ പരസ്യനിലപാടിലേക്ക് വരാൻ യൂണിയനുകൾക്കും മ‌ടിയുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version