Connect with us

കേരളം

വീണ്ടും കെഎസ്ഇബിയുടെ വാഴവെട്ടൽ; അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് കർഷകൻ

Screenshot 2024 03 20 150138

വീണ്ടും വാഴവെട്ടി കെഎസ്ഇബി. തൃശ്ശൂർ പുതുക്കാട് പാഴായിലെ കർഷകൻ മനോജിന്റെ വാഴയാണ് ഇത്തവണ കെഎസ്ഇബി വെട്ടിക്കളഞ്ഞത്. വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാഴ വെട്ടിയത്. നാലേക്കറിൽ വാഴ കൃഷി ചെയ്യുന്നയാളാണ് മനോജ്. ചില വാഴകൾ പൂർണ്ണമായും വെട്ടിക്കളഞ്ഞതായി കർഷകൻ മനോജ് പറഞ്ഞു. മനോജിനോട് അനുവാദം ചോദിക്കാതെയായിരുന്നു കെഎസ്ഇബി പാടത്തിറങ്ങി വാഴ വെട്ടിയത്. വൈകിട്ട് പാടത്ത് എത്തിയപ്പോഴാണ് മനോജ് വിവരം അറിഞ്ഞത്.

നേരത്തെ വലപ്പാട് ചൂലൂരിലും കെഎസ്ഇബി വാഴ വെട്ടിക്കളഞ്ഞിരുന്നു. സമാനമായ കാരണം പറഞ്ഞായിരുന്നു ഇവിടെയും വാഴ വെട്ടൽ. വാർത്തയായതിന് പിന്നാലെ കൃഷി മന്ത്രി കർഷകനെ വിളിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ഉച്ചക്കാണ് ഇവരിങ്ങനെ ചെയ്തതെന്ന് മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാഴ വെട്ടുന്ന കാര്യത്തിൽ അധികൃതരുടെ ഭാ​ഗത്ത് നിന്ന് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും മനോജ് വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം5 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം5 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം20 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം21 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം23 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version