Connect with us

Uncategorized

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മുന്നേറ്റം; ലാഭത്തില്‍ മുന്നില്‍ കെഎസ്ഇബി, ബിവറേജസ് കോര്‍പ്പറേഷന്‍ പത്താം സ്ഥാനത്ത്

Published

on

സംസ്ഥാനത്ത് ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധന. ഇവയുടെ ലാഭത്തില്‍ പോയ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനയുണ്ടായതായും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2021-22 സാമ്പത്തിക വര്‍ഷം ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം പതിനഞ്ചു ശതമാനമാണ് കൂടിയത്. ആകെ ലാഭത്തില്‍ 265.5% വര്‍ധനയുണ്ടായി. പകുതിയോളം പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെങ്കിലും സഞ്ചിത നഷ്ടത്തില്‍ പോയ വര്‍ഷം 18.41% കുറവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.

മുന്‍ വര്‍ഷം ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 52 ആയിരുന്നു. ഇത് 60 ആയി ഉയര്‍ന്നു. ലോക്ഡൗണ്‍ മൂലം പ്രവര്‍ത്തനം മുടങ്ങിയ കഴിഞ്ഞ വര്‍ഷം 429.58 കോടിയായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്ത ലാഭം. ഇക്കുറി അത് 1570.21 കോടിയായി ഉയര്‍ന്നു. സംസ്ഥാനത്ത് ആകെ 131 പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളത്. ഇതില്‍ 121 എണ്ണമാണ് ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ലാഭകരമല്ലാത്ത 61 സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 3289.16 കോടിയാണ്. മുന്‍ വര്‍ഷം ഇത് 4031.23 കോടി ആയിരുന്നു. 121 സ്ഥാപനങ്ങള്‍ ഒരുമിച്ചെടുത്താല്‍ നഷ്ടം 1718.95 കോടി. മന്‍ വര്‍ഷത്തേക്കാള്‍ 52.27% കുറവാണിത്.

മുന്‍ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ പട്ടികയിലായിരുന്ന കെഎസ്ഇബിയാണ് ഇക്കുറി കൂടുതല്‍ ലാഭമുണ്ടാക്കിയത്. കെഎസ്ഇബിയുടെ വരുമാനത്തില്‍ ഈ വര്‍ഷം 13.58% വര്‍ധനയാണ് രേഖപ്പെടുത്തിയത്. 16.71 കോടി ലാഭമുണ്ടാക്കിയ ബിവറേജസ് കോര്‍പ്പറേഷന്‍ പട്ടികയില്‍ പത്താം സ്ഥാനത്താണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version