Connect with us

കേരളം

ആലുവാ പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published

on

സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ കെ.എസ്.ഇ.ബി ജീവനക്കാരന്‍ മുങ്ങി മരിച്ചു. കളമശേരി സെന്‍്റ്‌. പോള്‍സ് കോളജിന് സമീപം കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്സില്‍ (220 സബ് സ്റ്റേഷന്‍ കോളനി) താമസിക്കുന്ന വൈശാഖ് (31) ആണ് മരിച്ചത്.

ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെ ആലുവ മണപ്പുറത്തെ കടവിന് സമീപമാണ് അപകടം. കുളിക്കാനിറങ്ങിയ വൈശാഖ് വെള്ളത്തില്‍ വെച്ച്‌​ കുഴഞ്ഞുപോകുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആലുവ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആറ് മണിയോടെ മൃതദേഹം കണ്ടെടുത്തു. നാട്ടുകാരാണ് മൃതദേഹം കണ്ടെടുത്തത്.

തുടര്‍ന്ന് ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച്ച പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തേവക്കല്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലെ വര്‍ക്കറായിരുന്നു വൈശാഖ്.

സര്‍വീസിലിരിക്കെ പിതാവ് ശ്രീനിവാസന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് വൈശാഖിന് ആശ്രിതനിയമനം ലഭിച്ചതാണ്. ഇടുക്കി സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി കളമശേരിയിലാണ് താമസിക്കുന്നത്. മല്ലികയാണ് മാതാവ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം27 mins ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം10 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം10 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം11 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം12 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം12 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version