Connect with us

കേരളം

കോവിഡ് രോഗികള്‍ക്കും ഇനി വോട്ടു ചെയ്യാം; ബാലറ്റ് പേപ്പറുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും

Published

on

0ea04872bf1de5d0314c40dd884c0b2a

കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തവണ വീടുകളിലെത്തും.

ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കുമാണ് കമ്മീഷന്‍ വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കുന്നത്.

അതേസമയം തന്നെ തപാല്‍ വോട്ടിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ലെന്നും, അത് നിര്‍ബന്ധമില്ലാത്ത കാര്യമാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്‌കരന്‍ പറഞ്ഞു.

നേരത്തെ കോവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും എങ്ങനെ അപേക്ഷ നല്‍കണമെന്നത് ഉള്‍പ്പെടെ വലിയ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് പരിഹാരമായിട്ടാണ് ഉദ്യോഗസ്ഥര്‍ രോഗികളുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങാന്‍ തീരുമാനിച്ചത്.

വോട്ടിനായി അപേക്ഷിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുന്നു. അതേസമയം തന്നെ ഇത്തവണ കോടതി നിര്‍ദേശിച്ച പരിഷ്‌കരണങ്ങള്‍ അടക്കം നടപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

നേരത്തെ അധ്യക്ഷ പദവിയിലെ സംവരണം മാറ്റണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. ഇത് നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലുമാണ് മാറ്റമുണ്ടാകുക.

സര്‍ക്കാരിന്റെ ഏതെങ്കിലും ഔദ്യോഗിക സ്ഥാനം വഹിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കുന്നതിന് തൊട്ട് മുമ്ബ് രാജിവെച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം മുന്നിലുള്ളതിനാല്‍ തങ്ങളുടെ പ്രിയപ്പെട്ട പാര്‍ട്ടിക്ക് വോട്ട് ചെയ്യാനുള്ള അവസരം ഇനി ഒരാള്‍ക്ക് പോലും നഷ്ടമാവില്ല.

കോവിഡ് കാലത്തും സുരക്ഷ ഉറപ്പാക്കി വോട്ടിംഗ് നടത്താനുള്ള കമ്മീഷന്റെ ചരിത്രപരമായ ചുവടുവെപ്പ് കൂടിയാണിത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version