Connect with us

Uncategorized

കൊവിഡ് രോഗമുക്തി നിരക്ക് 52.8 ശതമാനമായി വര്‍ധിച്ചുവെന്ന് ആരോഗ്യമന്ത്രാലയം

Published

on

test 3.1.549978 1

രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ രോഗമുക്തി നിരക്ക് വര്‍ധിച്ചുവരുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവില്‍ രോഗമുക്തി നേടിയവരുടെ നിരക്ക് 52.8 ശതമാനമാണ്. നേരത്തെ ഈ നിരക്ക് 52.47 ശതമാനമായിരുന്നു.

സര്‍ക്കാരുകള്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും സാമൂഹികവ്യാപനത്തിന്റെ വക്കത്തെത്തിയ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം രോഗമുക്തിയുടെ അളവ് പ്രധാനമാണ്. രോഗമുക്തരാവുന്നവരുടെ എണ്ണവും രോഗികളായവരുടെ എണ്ണവും തമ്മിലുള്ള അനുപാതം ആശുപത്രികളിലെ സംവിധാനത്തില്‍ വരുന്ന സമ്മര്‍ദ്ദത്തിന്റെ തോതിനെ സൂചിപ്പിക്കുന്നു. ഏതാനും ദിവസങ്ങളായി രോഗവിമുക്തരായവരുടെ എണ്ണം കൂടിയവും പുതുതായി രോഗികളാവുന്നവരുടെ എണ്ണം കുറഞ്ഞുമാണ് കാണിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാവുന്നതിന്റെ സൂചനയാണ് ഇതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയാന്‍ ശ്രമിക്കുന്നത്.

രാജ്യത്ത് നിലവില്‍ 1,55,227 പേരാണ് ചികില്‍സയിലുള്ളത്. ”കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,922 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,86,934 പേര്‍ രോഗം മാറി ആശുപത്രി വിടുകയും ചെയ്തു”- ആരോഗ്യ മന്ത്രാലത്തിന്റെ കണക്കുകള്‍ പറയുന്നു.

രാജ്യത്ത് കൊവിഡ് പരിശോധന നടത്തുന്ന പൊതു, സ്വകാര്യ ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ പൊതുമേഖലയില്‍ 674 ഉം സ്വകാര്യ മേഖലയില്‍ 250 ലാബുകളുമാണ് ഈ രംഗത്തുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 1,63,187 സാംപിളുകള്‍ പരിശോധന നടത്തി. രാജ്യത്ത് ആകെ പരിശോധന നടത്തിയ സാംപിളുകളുടെ എണ്ണം 60,84,256 ആയിട്ടുണ്ട്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version