Connect with us

കേരളം

കൊല്ലം-എറണാകുളം രാത്രി മെമു ശനിയാഴ്ച മുതൽ കോട്ടയം വഴി; പുതിയ സമയക്രമം ഇങ്ങനെ‌‌

Published

on

images 7.jpeg

കൊല്ലത്തു നിന്നും രാത്രി ആലപ്പുഴ വഴി സർവീസ് നടത്തിയിരുന്ന കൊല്ലം- എറണാകുളം മെമു എക്സ്പ്രസ് ശനിയാഴ്ച മുതൽ കോട്ടയം വഴി സർവീസ് നടത്തും. രാത്രി 09.05 ന് കൊല്ലത്തു നിന്നും പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 12.30 ന് എറണാകുളത്തെത്തും. പുനലൂർ–കൊല്ലം മെമുവിന്റെ സമയക്രമത്തിലും ഒമ്പതാം തീയതി മുതൽ മാറ്റമുണ്ട്.

ദക്ഷിണറെയിൽവേക്കു കീഴിലെ പല ഡിവിഷനുകളിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിനുകളുടെ സർവീസ് ക്രമത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പുതിയ സമയക്രമമാകും പ്രാബല്യത്തിലെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. പുനലൂർ–കൊല്ലം മെമു പുനലൂരിൽ നിന്നും പുറപ്പെടുന്നത് രാത്രി 7.25 ന് ആയിരിക്കും.

എറണാകുളത്തു നിന്നും പുലർച്ചെ 12.45 നുള്ള മം​ഗലൂരു അന്ത്യോദയ എക്സ്പ്രസ്, 2.15 നുള്ള എറണാകുളം-പൂനെ, എറണാകുളം -നിസാമുദ്ദീൻ വീക്ക്ലി എക്സ്പ്രസുകൾ എന്നീ ട്രെയിനുകളിൽ പോകേണ്ടവർക്ക് കോട്ടയം വഴിയുള്ള മെമു ഉപകാരപ്രദമാണ്. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് രാത്രി കോട്ടയത്ത് എത്തുന്ന തിരുവനന്തപുരം-മം​ഗലാപുരം മലബാർ എക്സ്പ്രസ്, കന്യാകുമാരി-ദിബ്രു​ഗഡ് വിവേക് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകലിൽ എത്തുന്ന കോട്ടയം-എറണാകുളം റൂട്ടിലെ യാത്രക്കാർക്കും മെമു സർവീസ് ​ഗുണകരമാണ്.

കോട്ടയം​ മെമുവിന്റെ സമയക്രമം:

കൊല്ലം- 09.05, പെരിനാട് – 9.17, മൺറോതുരുത്ത് – 9.24, ശാസ്താംകോട്ട – 9.31, കരുനാഗപ്പള്ളി – 9.41, ഓച്ചിറ – 9.50, കായംകുളം – 9.58, മാവേലിക്കര – 10.08, ചെറിയനാട് – 10.15, ചെങ്ങന്നൂർ – 10.22, തിരുവല്ല – 10.31, ചങ്ങനാശേരി – 10.40, കോട്ടയം – 11.00, ഏറ്റുമാനൂർ – 11.11, കുറുപ്പന്തറ – 11.19, വൈക്കം റോഡ് – 11.27, പിറവം റോഡ് 11.34, മുളന്തുരുത്തി – 11.46, തൃപ്പുണിത്തുറ – 11.57, എറണാകുളം – 12.30.

പുനലൂർ–കൊല്ലം മെമു – രാത്രി 7.25ന് പുറപ്പെടും.

മറ്റു സ്റ്റേഷനുകളിലെ സമയക്രമം ഇങ്ങനെ : ആവണീശ്വരം – 7.34, കുറി – 7.40, കൊട്ടാരക്കര – 7.48, എഴുകോൺ – 7.56, കുണ്ടറ ഈസ്റ്റ് – 8.02, കുണ്ടറ – 8.07, ചന്ദനത്തോപ്പ് – 8.15, കിളികൊല്ലൂർ – 8.20, കൊല്ലം – 8.40.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version