Connect with us

കേരളം

‘ലക്ഷക്കണത്തിന് സ്ത്രീകൾ നഗരം കീഴടക്കുന്ന കാഴ്ച മനോഹരം’; സർക്കാരിന് അഭിനന്ദനവുമായി കെ കെ രമ

ആറ്റുകാൽ പൊങ്കാല നടത്തിപ്പിൽ സർക്കാരിനെ അഭിനന്ദിച്ച് വടകര എംഎൽഎ കെ കെ രമ. പൊങ്കാലയുടെ കൗതുക കാഴ്ചകൾ കാണാനാണ് നിയമസഭ പിരിഞ്ഞിട്ടും കെ കെ രമ തലസ്ഥാനത്ത് തുടർന്നത്. സെക്രട്ടറിയറ്റ് പരിസരത്തും പാളയത്തും തമ്പാനൂരിലുമൊക്കെ എംഎൽഎ നടന്ന് കാഴ്ചകൾ കണ്ടു.
ലക്ഷക്കണത്തിന് സ്ത്രീകൾ നഗരം കീഴടക്കുന്ന കാഴ്ച്ച മനോഹരമെന്ന് കെ കെ രമ ട്വന്റിഫോറിനോട് പറഞ്ഞു.തെരുവുകൾ മുഴുവൻ സ്ത്രീകളുടെ കൈകളിലാവുകയാണ്.

അവരുടെ നിയന്ത്രണത്തിലാണ് പൊങ്കാല മുന്നോട്ട് പോകുന്നത്. പൊങ്കാല നടത്തിപ്പിൽ കെ കെ രമ സർക്കാരിനെ അഭിനന്ദിച്ചു. നല്ല ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കിയത്. കക്ഷിരാഷ്ട്രീയഭേദമെന്യ എല്ലാവരും ഒന്നായി പ്രവർത്തിച്ചു.ഒടുവിൽ പൊങ്കാലയ്‌ക്കെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ കണ്ട് കാര്യങ്ങൾ തിരക്കിയാണ് എംഎൽഎ മടങ്ങിയത്.

അതേസമയം തൃക്കാക്കരയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയായിരുന്നു തന്റെ ആദ്യ പൊങ്കാലയെന്ന് തൃക്കാക്കര എംഎല്‍എ ഉമ തോമസ് പറഞ്ഞു. എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ ജീവനക്കാര്‍ സജ്ജീകരിച്ച സ്ഥലത്താണ് ഉമ തോമസ് പൊങ്കാല അര്‍പ്പിച്ചത്.

എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തു രാവിലേ തന്നെ ഉമ തോമസ് എത്തി.ബന്ധുക്കളോടൊപ്പമായിരുന്നു പൊങ്കാല അര്‍പ്പിച്ചത്. തിരക്കുകള്‍ കാരണം മുന്‍പ് പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം പങ്കുവെച്ചെങ്കിലും ഇത്തവണ തൃക്കാക്കരയിലെ ജനങ്ങള്‍ക്കായി പൊങ്കാല അര്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഉമ തോമസ് മറച്ചു വെച്ചില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version