കേരളം
വേനൽ ചൂടിൽ വലഞ്ഞ് കേരളം; ഏഴ് ജില്ലകളിൽ താപനില മുന്നറിയിപ്പ്
കേരളം ചുട്ടുപൊള്ളുന്നു. ഏഴ് ജില്ലകളിൽ താപനില മുന്നറിയിപ്പുണ്ട്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനില ഉയരുകയെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്.
പാലക്കാട് ഇന്നും നാളെയും ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസായിരിക്കും. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്തായി തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.