Connect with us

കാലാവസ്ഥ

ചൂട് കൂടി; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ

Published

on

ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിൽ. വേനൽ മഴ കൂടി മാറി നിൽക്കെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ചരിത്രത്തിൽ ആദ്യമായാണ് പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടക്കുന്നത്. ഇന്നലത്തേത് 102.95 ദശലക്ഷം യൂണിറ്റായിരുന്നു. രണ്ടര ദശലക്ഷം യൂണിറ്റിന്റെ വര്‍ദ്ധനയാണ് ഒരു ദിവസം മാത്രം രേഖപ്പെടുത്തിയത്.

പീക്ക് അവറിൽ വൈദ്യുതി ഉപയോഗം 5024 മെഗാവാട്ട് ഉയര്‍ന്നതോടെയാണ് നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യം ചര്‍ച്ചയാകുന്നത്. ആശങ്കപ്പെടുത്തുന്ന കണക്ക് തന്നെയാണിതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയും വ്യക്തമാക്കുന്നു. വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടിയാൽ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന സൂചനയാണ് മന്ത്രി കെ കൃഷ്ണൻകുട്ടി നൽകുന്നത്.

വൈദ്യുതി നിയന്ത്രണം ഇല്ലാതെ മുന്നോട്ട് പോകാൻ ഇതുവരെ സംസ്ഥാനത്തിന് കഴിഞ്ഞു. എന്നാൽ ഉപയോഗം ക്രമാതീതമായി ഉയര്‍ന്നാൽ നിയന്ത്രണം വേണ്ടിവരുമെന്നാണ് മന്ത്രി നൽകുന്ന സൂചന. വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാരും കെഎസ്ഇബിയും മുന്നോട്ട് വയ്ക്കുന്നത്.

വൈകീട്ട് ആറ് മുതൽ 11 വരെ യുള്ള സമയത്തെ കൂടിയ ആവശ്യത്തിന് അനുസരിച്ച് സംസ്ഥാനത്തിന് പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്നതും. പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പിൽ വ്യത്യാസം ഇല്ല. ഇടുക്കിയിൽ സംഭരണ ശേഷിയുടെ 35 ശതമാനം ശേഷിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ വേനൽമഴ പ്രവചനത്തിലാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version