Connect with us

കേരളം

കേരള സർവകലാശാല അറിയിപ്പുകൾ

Published

on

ഒക്ടോബർ നാലു മുതൽ ഓഫ് ലൈൻ ക്ലാസുകൾ നടത്താനായി കേരള സർവകലാശാല പഠനവകുപ്പുകളും അഫിലിയേറ്റഡ് കോളേജുകളും ഒരുക്കങ്ങൾ ആരംഭിച്ചു. കോളേജുകളിൽ അഞ്ചാം സെമസ്റ്റർ യു.ജി., മൂന്നാം സെമസ്റ്റർ പി.ജി. എന്നീ ക്ലാസുകൾക്കായിരിക്കും തുടക്കത്തിൽ ഓഫ് ലൈൻ ക്ലാസുകൾ നടത്തുക. കോളേജ് തല ജാഗ്രതാസമിതികൾ രൂപവത്കരിക്കാനും ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകൾക്ക് വേണ്ടി പ്രത്യേക ടൈംടേബിൾ രൂപവത്‌കരിക്കാനും തീരുമാനിച്ചു. അധ്യാപകരുടേയും രക്ഷാകർതൃ സമിതിയുടേയും യോഗങ്ങൾ നടത്തി വേണ്ട നടപടികൾ കൈക്കൊള്ളാൻ പ്രിൻസിപ്പൽമാരെ യോഗം ചുമതലപ്പെടുത്തി.

പ്രിൻസിപ്പൽമാരുടെ അഭിപ്രായം മാനിച്ച് ഒക്ടോബർ 4 ന് തുടങ്ങുന്ന ആദ്യ സെമസ്റ്റർ പരീക്ഷ മാറ്റിവെയ്ക്കാനും തീരുമാനിച്ചു. പ്രോവൈസ് ചാൻസലർ ഡോ.പി.പി.അജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ പ്രിൻസിപ്പൽമാരുടെ യോഗം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ലാസുകൾ നടത്തുന്നതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്താൻ തീരുമാനിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്.ബാബുജാൻ, എ.അജികുമാർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

പരീക്ഷാഫലം

കേരള സർവകലാശാല 2021 ഓഗസ്റ്റിൽ നടത്തിയ ബി.കോം. ആന്വൽസ്‌കീം പ്രൈവറ്റ് സപ്ലിമെന്ററി ആൻഡ്‌ ഫൈനൽ ഇയർ ഒൺലി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായും ഓഫ്‌ലൈനായും ഒക്ടോബർ എട്ടു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പുതുക്കിയ പരീക്ഷാത്തീയതി

കേരള സർവകലാശാല ഒക്ടോബർ 4 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./സി.ആർ. പരീക്ഷകൾ ഒക്ടോബർ 25 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 mins ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം22 mins ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം13 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം16 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം18 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം18 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം18 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം21 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം22 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം23 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version