Connect with us

കേരളം

സംസ്ഥാനത്തും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്, വയനാട്ടിൽ വടിവാളുകൾ കണ്ടെടുത്തു

Published

on

എൻഐഎ റെയ്ഡിന് പിന്നാലെ സംസ്ഥാനത്തും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന. വയനാട്ടിലും പാലക്കാട്ടും ആലപ്പുഴയിലും പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് കേരളാ പൊലീസ് പരിശോധന നടന്നത്. എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും പരിശോധന നടന്നു. എൻഐഎ റെയ്ഡിന്റെ തുടർച്ചയായാണ് പൊലീസും പരിശോധനക്കിറങ്ങിയത്. വയനാട്ടിലെ പിഎഫ്ഐ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

പരിശോധനയിൽ മാനന്തവാടിയിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെടുത്തു പോപ്പുലർ ഫ്രണ്ട് നേതാവ് സലീമിന്റെ എരുമത്തെരുവിലെ എസ് & എസ് എന്ന ടയറുകടയിൽ നിന്നാണ് നാല് വടിവാളുകൾ കണ്ടെത്തിയത്. സലീം ഉടൻ കസ്റ്റഡിയിലാകുമെന്ന് പൊലീസ് അറിയിച്ചു. വയനാട് വെള്ളമുണ്ടയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും പൊലീസ് പരിശോധന പുരോഗമിക്കുകയാണ്.

പാലക്കാട്ട് പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും, സ്ഥാപങ്ങളിലുമാണ് പരിശോധന. കൽമണ്ഡപം, ചടനാം കുറുശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട്, എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. പാലക്കാട്‌ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാല് വിംഗ് ആയി തിരിഞ്ഞാണ് പരിശോധന. പിഎഫ്ഐക്ക് ഒപ്പം എസ്ഡിപിഐ നേതാക്കളുടെ വീടുകൾ സ്ഥാപനങ്ങൾ, ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. എസ്ഡിപിഐ മുൻ ജില്ലാ ഭാരവാഹി സുലൈമാന്റെ ശംഖ്‌വാരത്തോടിലെ വീട്ടിലും പൊലീസ് സംഘമെത്തി പരിശോധന നടത്തി. അടുത്ത ദിവസങ്ങളിലും റൈഡ് തുടരുമെന്നാണ് വിവരം. ചിറ്റൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പുതുനഗരം, കാട്ട്തെരുവ്, തത്തമംഗലം എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടന്നു.

പോപ്പുലര്‍ ഫ്രണ്ട് ഹർത്താൽ ദിവസത്തെ അക്രമവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ രണ്ട് എസ്ഡിപിഐ നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടന്നു. എസ്ഡിപിഐ പുറക്കാട് പഞ്ചായത്ത് സെക്രട്ടറി സുനീറിന്‍റെ വീട്ടിലും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബിന്‍റെ വീട്ടിലുമാണ് പരിശോധന നടന്നത്. ഹർത്താൽ ദിവസത്തെ അക്രമക്കേസില്‍ ഇരുവരും അറസ്റ്റിലായിരുന്നു. ഇവിടെ നിന്നും ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തു. ഹര്‍ത്താലുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകള്‍ കണ്ടെത്താനാണ് പരിശോധന നടന്നതെന്നാണ് പുറത്തു വന്ന വിവരം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version