Connect with us

കേരളം

മോണ്‍സനെതിരെയുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്; ക്രൈംബ്രാഞ്ചിന് നാളെ തെളിവുകള്‍ കൈമാറുമെന്ന് പരാതിക്കാര്‍

Published

on

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കിലിനെതിരെയുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്. 2020ലെ റിപ്പോര്‍ട്ട് പകര്‍പ്പ് അടക്കമാണ് പുറത്തായത്. മോണ്‍സണിന്റെ സാമ്ബത്തിക ഇടപാടുകളില്‍ അടക്കം ദുരൂഹതയുണ്ടെന്നും രാഷ്ട്രീയ, ഉദ്യോഗതലങ്ങളിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും സിനിമാമേഖലയില്‍ ഉള്ളവരുമായി അടുപ്പമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

പുരാവസ്തു വില്‍പനാ ലൈസന്‍സ് ഉണ്ടായിരുന്നോവെന്ന സംശയവും റിപ്പോര്‍ട്ട് ഉയര്‍ത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിശദമായ അന്വേഷണം വേണമെന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇഡിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിനിടെ, ഉന്നതര്‍ ഇടപെട്ട രേഖകളടക്കമുള്ള തെളിവുകള്‍ നാളെ ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദ്, എം.ടി. ഷമീര്‍, യാക്കൂബ് എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ മൂന്നിന് പരാതി കൊടുത്തിട്ടുണ്ടെന്നും കൂടുതല്‍ ആളുകള്‍ പരാതിയുമായി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സിനിമ രംഗത്ത് ഉള്ള ഒരുപാട് പേര്‍ക്കു മോണ്‍സണുമായി ബന്ധമുണ്ട്. ചേര്‍ത്തല സി.ഐ ഇടപെട്ടതിന്റെ രേഖകള്‍ ഉണ്ടെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന് തട്ടിപ്പില്‍ പങ്കുണ്ടോ ഇല്ലയോ എന്നത് അന്വേഷണ സംഘം കണ്ടെത്തട്ടേയെന്നും അവര്‍ പറഞ്ഞു. സുധാകരന്റെ കൂടെ എടുത്ത ഫോട്ടോ 2018 നവംബര്‍ 22 ന് ഉള്ളതാണെന്നും പറഞ്ഞു. ഡി.ഐ.ജിയുടെ വീട്ടില്‍ വച്ചാണ് പണം കൊടുത്തതെന്ന് യാക്കൂബ് പറഞ്ഞു.

പണം നല്‍കിയ ദിവസത്തില്‍ എം.ഐ ഷാനവാസിന്റെ സംസ്‌കാര ചടങ്ങില്‍ ആയിരുന്നുവെന്നു സുധാകരന്‍ പറയുന്നത് തെറ്റാണെന്നും അദ്ദേഹം അവിടെ മുഴുസമയം ഉണ്ടായിരുന്നെന്നും സുധാകരനോട് രാഷ്ട്രീയമാണ് സംസാരിച്ചതെന്നും അനൂപ് പറഞ്ഞു. സുധാകരന്റെ സാന്നിധ്യത്തിലാണ് മോണ്‍സണ്‍ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരാതി നല്‍കാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയിട്ടുണ്ടെന്നും പരാതി അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്ക വന്നപ്പോള്‍ കെ.കെ രാഗേഷിനെ വിളിച്ചിട്ടുണ്ടെന്നും അതില്‍ മറ്റൊരു ഗൂഢാലോചനയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version