Connect with us

കേരളം

കാലിഫോർണിയയിലെ മലയാളി കുടുംബത്തിന്റെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത്

Published

on

Untitled design (3)

കാലിഫോർണിയയിൽ മലയാളി കുടുംബം മരണപ്പെട്ടതിൽ ദുരൂഹത ഒഴിയുന്നില്ല. ഫെബ്രുവരി 12നാണ് കാലിഫോർണിയ സാൻ മാറ്റിയോയിൽ വച്ച് കൊല്ലം സ്വദേശിയായ ആനന്ദ് സുജിത്ത് ഹെൻറി (42), ഭാര്യ ആലിസ് പ്രിയങ്ക (40), ഇരട്ട കുട്ടികളായ നോവ, നെയ്തൻ (4), എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വിഷവാതകം ശ്വസിച്ചതാണ് ഇവരുടെ മരണകാരണമെന്നാണ് ആദ്യം പുറത്ത് വന്ന വാർത്ത. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് തീർത്തും വിപരീതമായ വസ്തുതകളാണ്. ദമ്പതികളും ഇരട്ടക്കുട്ടികളും കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് പൊലീസ്. ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് യു.എസ്. പൊലീസ് സ്ഥിരീകരണം.

9 വർഷങ്ങൾക്ക് മുൻപാണ് ആനന്ദും ആലിസും കേരളത്തിൽ നിന്ന് യുഎസിലേക്ക് പോയത്. ഗൂഗിൾ, മെറ്റ എന്നിവിടങ്ങളിൽ സോഫ്‌റ്റ്വെയർ എഞ്ചിനിയറായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് ആനന്ദ്. ഭാര്യയും ടെക്കി തന്നെയാണ്. കുറച്ച് നാൾ മുൻപാണ് ആനന്ദ് ജോലി രാജിവച്ച് സ്വന്തമായി ലോജ്ടിസ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. ഭാര്യ ആലിസ് സില്ലോയെന്ന കമ്പനിയിൽ ഡേറ്റ സയൻസ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. 2016 ൽ ഹെൻറി വിവാഹ മോചനത്തിനായി കേസ് നൽകിയെങ്കിലും പിന്നീട് അതുമായി മുന്നോട്ട് പോയിരുന്നില്ല.

ചൊവ്വാഴ്ച രാവിലെ 9.15നാണ് പൊലീസുകാർ മരണം നടന്ന വീട്ടിലെത്തുന്നത്. പലതവണ കതകിൽ മുട്ടിയെങ്കിലും ആരും തുറന്നില്ല. പരിസരം വീക്ഷിച്ച പൊലീസ് തുറന്ന് കിടന്ന ജനൽ വഴിയാണ് വീടിനകത്ത് പ്രവേശിച്ചത്. ആനന്ദിനേയും ഭാര്യ ആലിസിനേയും കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ദേഹത്ത് വെടിയേറ്റുണ്ടായ മുറിവുകളുണ്ടായിരുന്നു. കുട്ടികൾ രണ്ട് പേരുടേയും മൃതദേഹം കിടപ്പ് മുറിയിലായിരുന്നു. കുളിമുറിയിൽ നിന്ന് 9mm പിസ്റ്റൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം കുട്ടികൾ കൊല്ലപ്പെട്ടത് എങ്ങിനെയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വിഷമോ കൂടിയ അളവിൽ മരുന്നുകളോ നൽകിയാകാം കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. അതേസമയം, കാരണം വ്യക്തമാകുന്ന ആത്മഹത്യ കുറിപ്പോ മറ്റു രേഖകളോ പൊലീസിന് ലഭിച്ചിട്ടില്ല.

പുറത്ത് നിന്ന് വീട്ടിൽ അജ്ഞാതർ അതിക്രമിച്ചെത്തിയതിന്റെ അടയാളങ്ങളോ, സംഘർഷം നടന്നതിന് തെളിവുകളോ ഇല്ല. കുട്ടികളെ ശ്വാസം മുട്ടിച്ചോ, മരുന്ന് നൽകിയോ ആകാം കൊലപ്പെടുത്തിയിരിക്കുകയെന്നാണ് പ്രാഥമിക നിഗമനം. ഇവർ സാൻ മാറ്റിയോയിലെ വിവിധ വീടുകളിലായി വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. അവിടെ നിന്നെല്ലാം പൊലീസിന് പലപ്പോഴായി സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഫോൺകോളുകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ മരണത്തിലേക്ക് നയിച്ചതെന്തെന്നുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version