Connect with us

കേരളം

നിപ വൈറസ്: കേരളത്തിലെ 3 ജില്ലകളിൽ നിന്നുള്ള വാഹനങ്ങളിൽ കർണാടകയിൽ പരിശോധന

Published

on

Untitled design 2023 09 17T124321.338

കേരളത്തിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കാസർകോട് അതിർത്തിയിലെ തലപ്പാടി ചെക്ക്പോസ്റ്റിൽ കർണാടകയുടെ പരിശോധന. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് പരിശോധിക്കുന്നത്. ഹൈ റിസ്ക് സാധ്യതാപട്ടികയിലുൾപ്പെടെയുളളവരുടെ ഫലം കൂടി നെഗറ്റീവ് ആയതോടെ കോഴിക്കോട് നിപ ഭീതി അകലുകയാണ്. ഇനി 39 പേരുടെ ഫലം കൂടി കിട്ടാനുണ്ട്.

ഏറ്റവുമൊടുവിൽ പോസിറ്റീവായ ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ അ‌‌ഞ്ചുപേരുടെ ഫലം കൂടി ഇതിലുൾപ്പെടും. ഇയാളെ പരിശോധിച്ച ആരോഗ്യപ്രവർത്തകയുൾപ്പെടെ ഐസോലേഷനിലാണ്. ഞായറാഴ്ച ഇതുവരെ പുതിയ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസം. രോഗികളുമായി സമ്പർക്കമുളളവരെ കണ്ടെത്താൻ മൊബൈൽ ഫോൺ ടവ‍ർലൊക്കേഷൻ ഉൾപ്പെടെ കേന്ദ്രീകരിച്ച് വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സമ്പർക്കമുളളവരെ കണ്ടെത്തും.

ആരോഗ്യ പ്രവർത്തകർ 19 സംഘങ്ങളായി തിരിഞ്ഞാണ് പരിശോധനകൾ നടത്തുന്നത്. കേന്ദ്ര സംഘം കോഴിക്കോട് തുടരുകയാണ്. വവ്വാലുകൾക്ക് പുറമേ, കൂടുതൽ ജീവികളിൽ നിപ വൈറസ് സാന്നിധ്യമുണ്ടോഎന്നറിയാനുളള പഠനത്തിനും തുടക്കമിട്ടു. ജാനകിക്കാട്ടിൽ കഴിഞ്ഞ ദിവസം ചത്തനിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ ഉൾപ്പടെ പഠനവിധേയമാക്കും. നിപയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിന് ഉദ്യോഗസ്ഥർക്കു സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പി ആർ ഡി മുഖേനമാത്രമേ മാധ്യമങ്ങൾക്ക് വിവരം നൽകാൻ പാടുളളൂ എന്ന് കർശന നിർദ്ദേശമുണ്ട്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം12 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം12 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം14 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം14 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം16 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം16 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം17 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version