Connect with us

കേരളം

സംസ്ഥാനത്ത് ദേവാലയങ്ങളിലും നിയന്ത്രണം; രാത്രി പത്തിന് ശേഷം ചടങ്ങുകള്‍ അനുവദിക്കില്ല

സംസ്ഥാനത്ത് ദേവാലയങ്ങളിലും രാത്രികാല നിയന്ത്രണം. ഒമൈക്രോണ്‍ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് വ്യാഴാഴ്ച മുതല്‍ നൈറ്റ് കര്‍ഫ്യു നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ദേവാലയങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ദേവാലയങ്ങളില്‍ പുതുവര്‍ഷവുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകള്‍ക്കാണ് നിയന്ത്രണം. രാത്രി പത്തിന് ശേഷം ചടങ്ങുകള്‍ക്ക് അനുമതിയില്ല.

രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ ഉണ്ടാവില്ല. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യു. കടകള്‍ 10 മണിയ്ക്ക് അടയ്ക്കണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. പൊലീസിന്റെ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആള്‍ക്കൂട്ടം ചേര്‍ന്നുള്ള പുതുവല്‍സരാഘോഷങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് തീരുമാനം. നിയന്ത്രണം നീട്ടണമോ എന്നതില്‍ പിന്നീട് തീരുമാനമെടുക്കും. മാസ്‌ക് അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഒമൈക്രോണ്‍ വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങള്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം16 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം19 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം21 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം21 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം21 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം1 day ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം1 day ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം1 day ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version