Connect with us

കേരളം

ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഐഎംഎ

Published

on

covid vaccin

ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കും കരുതൽ ഡോസ് എന്ന പേരിൽ ബൂസ്റ്റർ ഡോസ് നല്‍കാനുള്ള തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ഐഎംഎ (IMA). ബൂസ്റ്റർ ഡോസിനായി വ്യത്യസ്ത വാക്സീൻ കുത്തിവെക്കാനാണ് തീരുമാനം എങ്കിൽ കൊവാക്സീന്‍ കൂടുതലായി ലഭ്യമാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കൗമാരക്കാർക്ക് വാക്സീൻ നൽകുന്നതും ശരിയായ തീരുമാനമാണ്. ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് പിജി കൗണ്‍സിലിം​ഗ് വേ​ഗത്തിലാക്കണമെന്നും ഐഎംഎ പറഞ്ഞു.

ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കും ഒപ്പം 60 ന് മുകളിലുള്ള എല്ലാവരെയും കൂട്ടിയാൽ ആകെ ബൂസ്റ്റർ ഡോസ് നല്‍കേണ്ടത് ഏതാണ്ട് പതിനൊന്ന് കോടിക്കാണ്. വ്യത്യസ്ത വാക്ലീൻ ബൂസ്റ്റർ ഡോസിന് ഉപയോഗിക്കണം എന്ന ശുപാർശയാണ് കേന്ദ്ര സർക്കാരിന് കിട്ടിയതെന്ന് സൂചനയുണ്ട്. അതായത് രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവരാണെങ്കിൽ മറ്റൊരു വാക്സീന്‍ ബൂസ്റ്റർ ഡോസായി നല്‍കും. ഈ ശുപാർശ അംഗീകരിക്കുകയാണെങ്കിൽ നാല് വാക്സീനുകളാണ് പരിഗണിക്കുന്നത്.

ഒന്ന് ബയോ ഇയുടെ കോർബ് വാക്സ്. ഇതിന്‍റെ പരീക്ഷണം തുടരുകയാണ്. രണ്ടാഴ്ചയിൽ അനുമതി കിട്ടിയേക്കും. 30 കോടി ഡോസിനായി സർക്കാർ 1500 കോടി രൂപ അഡ്വാൻസ് നല്‍കിയെന്നാണ് സൂചന. രണ്ട് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവൊ വാക്സ്. ചില രാജ്യങ്ങൾ ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. മൂന്ന് ഭാരത് ബയോടെക്കിന്‍റെ മൂക്കിലൂടെ നല്‍കാവുന്ന വാക്സീൻ. നാല് ജെന്നോവ ഫാർമസ്യൂട്ടിക്കലിന്‍റെ ആർഎൻഎ അടിസ്ഥാന വാക്സീൻ. ആറു കോടി വാക്സീൻ ഈ വർഷം നല്‍കാമെന്ന് കമ്പനി പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം11 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം11 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം11 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version