Connect with us

കേരളം

പിജി ഡോക്ടര്‍മാരുടെ ബിരുദദാന ചടങ്ങിന് ‘കേരള മോഡല്‍’ വസ്ത്രധാരണ

Published

on

കറുത്ത ഗൌണും തൊപ്പിയും പുറത്ത്, പകരം തൂവെള്ള മുണ്ടും ജുബ്ബയും കേരള സാരിയുമായി മെഡിക്കല്‍ പിജി ഡോക്ടര്‍മാരുടെ ബിരുദദാന ചടങ്ങ്. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന ചടങ്ങില്‍ വേഷം മാറ്റി നിശ്ചയിച്ച് കേരള ആരോഗ്യ സർവകലാശാല. നേരത്തേ, കറത്ത ഗൗൺ, തൊപ്പി ആയിരുന്നു വേഷം, എന്നാലിനി മുതല്‍ ആൺകുട്ടികൾക്ക് മുണ്ടും ജുബ്ബയും. പെൺകുട്ടികൾ കേരളസാരിയും ബ്ലൗസുമാണ് പുതിയ വേഷം.

ആൺകുട്ടികൾക്ക് വെള്ള, അല്ലെങ്കിൽ ഇളംമഞ്ഞ കലർന്ന വെള്ളഷർട്ടാണ് വേണ്ടത്. പെൺകുട്ടികൾക്ക്‌ കേരളസാരിക്കൊപ്പം ഇളംമഞ്ഞ കലർന്ന വെള്ള ബ്ലൗസ് ധരിക്കാം. സാരിക്കും ബ്ലൗസിനും പല നിറങ്ങളിലുള്ള ബോർഡറുകളാവാം. വേഷങ്ങൾ വിദ്യാർത്ഥികൾ തന്നെ വാങ്ങണം. മുണ്ടും ജുബ്ബയും, കേരള സാരിയും ധരിക്കുന്നതിനൊപ്പം ആൺകുട്ടികളും പെൺകുട്ടികളും 2.8 മീറ്റർ നീളമുള്ള കസവുവേഷ്ടിയും തോളിൽ ധരിക്കും. വേഷ്ടി സര്‍വ്വകലാശാല വാങ്ങി നല്‍കും. അഥ് ചടങ്ങിന് ശേഷം അവർക്കുതന്നെ എടുക്കാം.

ഒക്ടോബർ അഞ്ചിന് സർവകലാശാല സെനറ്റ് ഹാളിൽ നടക്കുന്ന ബിരുദദാന ചടങ്ങിൽ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ്ഖാനും മുണ്ടും ജുബ്ബയുമായിരിക്കും വേഷം. കേരള വേഷത്തിലായിരിക്കും ഗവര്‍ണര്‍ പുതിയ ഡോക്ടർമാരെ പ്രഖ്യാപിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ് ചടങ്ങ്. റാങ്ക് ജേതാക്കൾ, അവാർഡ് അടക്കമുള്ള മികവുകൾ നേടിയവർ എന്നിങ്ങനെയുള്ള 50 കുട്ടികളെയാണ് ചടങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

രാജ്യത്ത് ആദ്യമായാണ് ഒരു സർവകലാശാല ബിരുദദാന ചടങ്ങിന് തദ്ദേശീയ ശൈലി സ്വീകരിക്കുന്നത്. അതേസമയം കൊളോണിയല്‍ രീതി മാറി കേരള മോഡലിലേക്കുള്ള വേഷവിധാനങ്ങളുടെ മാറ്റത്തിനെതിരെ വിമര്‍ശനങ്ങളുമുയര്‍ന്നിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version