Connect with us

Uncategorized

കേരള ഹൈക്കോടതി പ്രദേശം അതീവ സുരക്ഷാ മേഖലയെന്ന് സംസ്ഥാന സര്‍ക്കാര്‍

Published

on

high court cctv

കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്ന പ്രദേശം അതീവ സുരക്ഷാ മേഖലയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 92 സി.സി.ടി.വി ക്യാമറകള്‍ ഹൈക്കോടതി സമുച്ചയത്തിലെ എല്ലാ ചലനങ്ങളും റെക്കോര്‍ഡ് ചെയ്യുന്നതായും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ 72 പോലീസുകാരെ ഹൈക്കോടതിയുടെ സുരക്ഷയ്ക്കായി വ്യന്യസിച്ചിട്ടുണ്ടെന്നും കേരളം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരള പോലീസ് നിയമത്തിലെ 83 (1), (2) വകുപ്പുകള്‍ പ്രകാരമാണ് ഹൈക്കോടതിയെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.സംസ്ഥാന ഇന്റലിജിന്‍സ് വിഭാഗം നേരിട്ട് ഹൈക്കോടതിയുടെ സുരക്ഷ വിലയിരുത്തുന്നുണ്ട്. ഹൈക്കോടതി ഉദ്യോഗസ്ഥനും, സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ള സംഘം കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയുടെ സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. ഓഡിറ്റിന്റെ അടിസ്ഥാനത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

കൊച്ചി സിറ്റിയിലെ സായുധ പോലീസിലെ 24 പേരുള്‍പ്പടെ 72 പോലീസുകാരെയാണ് ഹൈക്കോടതിയുടെ സുരക്ഷയ്ക്കായി വ്യന്യസിച്ചിരിക്കുന്നത്. 9 വനിത പോലീസ് ഉദ്യോഗസ്ഥരും ഇതില്‍പ്പെടും. ഇതിനുപുറമെ സംസ്ഥാന വ്യവസായ സുരക്ഷ വിഭാഗത്തില്‍ നിന്ന് 70 പേരെയും ഹൈക്കോടതിയുടെ സുരക്ഷയ്ക്കായി വ്യന്യസിച്ചിട്ടുണ്ട്.

ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആവശ്യപ്പെട്ടതനുസരിച്ച് 1,71, 24,000 രൂപയുടെ സുരക്ഷ ഉപകരണങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും കേരളം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യതമാക്കിയിട്ടുണ്ട്.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് എസ്‌കോര്‍ട്ടോട് കൂടിയ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിട്ടുണ്ട്. മറ്റ് ജഡ്ജിമാര്‍ക്കും വൈ കാറ്റഗറി സുരക്ഷയുണ്ട്. കൊച്ചിയിലെ എന്‍.ഐ.ഐ കോടതിയിലെ ജഡ്ജിക്കും സി.ബി.ഐ കോടതി രണ്ടിലെ ജഡ്ജിക്കും വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിട്ടുണ്ട്. കൊച്ചിയിലെ സി.ബി.ഐ കോടതി മൂന്നിലേയും, തിരുവനന്തപുരത്തെ സി.ബി.ഐ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജിനും എക്‌സ് കാറ്റഗറി സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കീഴ്‌ക്കോടതികള്‍ക്കും, കീഴ്‌ക്കോടതി ജഡ്ജിമാര്‍ക്കും ആവശ്യത്തിന് സുരക്ഷ അനുവദിച്ചിട്ടുണ്ടെന്നും കേരളം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജിമാര്‍ക്കും കോടതികള്‍ക്കും ഏര്‍പ്പെടുത്തിയ സുരക്ഷ വിശദീകരിച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്യാത്തതിന് കേരളം ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. ഈ തുക സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ക്ഷേമനിധി ഫണ്ടില്‍ കേരളം അടച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version