Connect with us

കേരളം

സംസ്ഥാനതല ഓണം വാരാഘോഷം സെപ്റ്റംബർ ആറ് മുതൽ 12 വരെ സംഘടിപ്പിക്കാന്‍ തീരുമാനം; അനുവദിച്ചത് 7.47 കോടി

Published

on

സംസ്ഥാനതല ഓണം വാരാഘോഷം സെപ്റ്റംബർ ആറ് മുതൽ 12 വരെ സംഘടിപ്പിക്കാന്‍ തീരുമാനം. ഇതിനായി 7.47 കോടി രൂപ അനുവദിച്ചു. ഓണം വാരാഘോഷം അവസാനമായി സംഘടിപ്പിച്ചത് 2019ൽ ആയിരുന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും ഓണം വാരാഘോഷം ഇല്ലായിരുന്നു. സംസ്ഥാനത്ത് 1980കളിൽ ആണ് ഓണം വാരാഘോഷം സംഘടിപ്പിക്കാൻ തുടങ്ങിയത്.

സംസ്ഥാനതല ഓണാഘോഷത്തിന് അഞ്ച് കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഡിറ്റിപിസി മുഖേന നടക്കുന്ന ജില്ലാ തല ഓണാഘോഷത്തിന് 2.47 കോടിയും അനുവദിച്ചിട്ടുണ്ട്. ജില്ലകൾക്ക് ആഘോഷത്തിനായി അനുവദിച്ച തുകയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എട്ട് ലക്ഷം മുതൽ 36 ലക്ഷം വരെയാണ് വിവിധ ജില്ലകൾക്ക് ഓണാഘോഷത്തിനായി അനുവദിച്ചിരിക്കുന്നത്.

ജില്ലകൾക്ക് ഓണാഘോഷം സംഘടിപ്പിക്കാൻ അനുവദിച്ചിരിക്കുന്ന തുക ( ലക്ഷത്തിൽ ): തിരുവനന്തപുരം – 27, കൊല്ലം – 27, കണ്ണൂർ – 27, എറണാകുളം – 36, കോഴിക്കോട് – 36, തൃശൂർ – 30, ആലപ്പുഴ – 8, പത്തനംതിട്ട – 8, കോട്ടയം – 8, ഇടുക്കി – 8, പാലക്കാട് – 8, മലപ്പുറം – 8, വയനാട് – 8, കാസർഗോഡ് – 8.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

കേരളം15 hours ago

ത്യാഗ സ്മരണയിൽ വിശ്വാസികൾ; ഇന്ന് ബലി പെരുന്നാൾ

കേരളം2 days ago

ഓപ്പറേഷന്‍ ലൈഫ്: മണ്‍സൂണില്‍ 3044 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍

കേരളം2 days ago

സത്യഭാമയ്ക്ക് ജാമ്യം; പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധി

കേരളം2 days ago

കാറിനുള്ളിലെ സ്വിമ്മിങ് പൂള്‍; സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

കേരളം4 days ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

കേരളം4 days ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

കേരളം4 days ago

വേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

കേരളം4 days ago

പന്തീരങ്കാവ്: കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version