Connect with us

കേരളം

ക്രിസ്മസിന് മുന്‍പ് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം?; കേരളത്തിന് ആശ്വാസമായി കേന്ദ്ര നടപടി

Published

on

finance minister K N balagopal

ഗുരുതര ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ നടപടി. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പകളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പു പരിധിയില്‍ നിന്ന് ഈ വര്‍ഷം 3,140.7 കോടി രൂപ വെട്ടിക്കുറച്ച നടപടി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കു നീട്ടിവച്ചു. ഇതോടെ ഇത്രയും തുക കൂടി മാര്‍ച്ചിനു മുന്‍പ് സംസ്ഥാനത്തിനു കടമെടുക്കാനാകും.

അനുവദിച്ച തുകയില്‍ നിന്നു 2,000 കോടി രൂപ ഈ മാസം 19ന് കടമെടുക്കും. ക്രിസ്മസ് കണക്കിലെടുത്ത് 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനു വേണ്ടിയാണിത്. മറ്റു ചെലവുകള്‍ക്കു പണം തികയുന്നില്ലെങ്കില്‍ ഒരു മാസത്തെ പെന്‍ഷനേ വിതരണം ചെയ്യാനാകൂ.

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 9,422.1 കോടി കടമെടുത്തെന്നാണ് സിഎജിയുടെ കണക്ക്. ഇതനുസരിച്ച് 2022-23 മുതല്‍ 2024-25 വരെ 3 വര്‍ഷങ്ങളിലായി 3,140.7 കോടി രൂപ വീതം സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയില്‍ നിന്നു വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചത്.ഈ വര്‍ഷത്തെ വെട്ടിക്കുറവ് ഒഴിവാക്കണമെന്നു കേരളം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണു തല്‍ക്കാലം 3,140.7 കോടി രൂപയുടെ വായ്പാധികാരം കേന്ദ്രം പുനഃസ്ഥാപിച്ചു നല്‍കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം10 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം11 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം11 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version