കേരളം
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വൻ ഇടിവ് ; രണ്ടു ദിനം കൊണ്ട് 1120 രൂപ ഇടിഞ്ഞു
കുതിച്ചുയര്‍ന്നു റെക്കോര്‍ഡിട്ട സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ്. പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 45,960 രൂപ. ഗ്രാമിന് 40 രൂപ താഴ്ന്ന് 5745 ആയി. ഇന്നലെ ഒറ്റയടിക്ക് പവന് 800 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ടുണ്ടായത് 1120 രൂപയുടെ ഇടിവ്.
തുടര്‍ച്ചയായ രണ്ടാം ദിവസവും വില ഇടിവ് രേഖപ്പെടുത്തിയതോടെ മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തി. ബുധനാഴ്ച 320 രൂപ കുറഞ്ഞതോടെ കേരള വിപണിയില്‍ സ്വര്‍ണ വില പവന് 45,960 രൂപയിലേക്ക് എത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,745 രൂപയിലാണ് ബുധനാഴ്ചയിലെ വ്യാപാരം. ചരിത്രത്തിലെ ഉയര്‍ന്ന നിലവാരത്തിലെത്തിയ ശേഷമാണ് തുടര്‍ച്ചയായ രണ്ടാം ദിവസം സ്വര്‍ണ വില ഇടിയുന്നത്. ഈ ആഴ്ച കനത്ത ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയിലുണ്ടായത്.
തിങ്കളാഴ്ച 320 രൂപ വര്‍ധിച്ച് 47,080 രൂപയിലേക്ക് കുതിച്ച സ്വര്‍ണം ചരിത്രത്തിലെ പുതിയ ഉയരം കുറിച്ചു. ആദ്യമായാണ് കേരള വിപണിയില്‍ സ്വര്‍ണ വില 47,000 രൂപ നിലവാരത്തിന് മുകളിലെത്തുന്നത്. ഇവിടെ നിന്ന് ചൊവ്വാഴ്ച 800 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. 46,280 രൂപയായിരുന്നു ഇന്നലെ പവന് രേഖപ്പെടുത്തിയ വില. ഈ വിലയില്‍ നിന്നാണ് ഇന്നത്തെ 320 രൂപയുടെ കുറവ്. രണ്ട് ദിവസത്തിനിടെ 1120രൂപയാണ്സ്വര്ണ വിലയില്‍ കുറഞ്ഞത്. ഡിസംബറില്‍ കൂടിയതിനേക്കാള്‍ വലിയ ഇടിവുണ്ടായി. ആഗോള വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.