Connect with us

കേരളം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

Published

on

സംസ്ഥാനത്ത് 42,000 കടന്നും കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,440 രൂപയായി. ഇന്നലെ ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 42,000 കടന്നത്. 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5305 രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

അഞ്ചുദിവസത്തിനിടെ 1800 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയില്‍ നേരിയ കുറവുണ്ടായത്. ഇന്നലെ 42,520 രൂപയായി വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മാർച്ച് 01 – ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,280 രൂപ
മാർച്ച് 02 – ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,400 രൂപ
മാർച്ച് 03 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,400 രൂപ
മാർച്ച് 04 – ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി. വിപണി വില 41,480 രൂപ
മാർച്ച് 05 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,480 രൂപ
മാർച്ച് 06 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,480 രൂപ
മാർച്ച് 07 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,320 രൂപ
മാർച്ച് 08 – ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു. വിപണി വില 40,800 രൂപ
മാർച്ച് 09 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 40,720 രൂപ
മാർച്ച് 10 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 41,120 രൂപ
മാർച്ച് 11 – ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു. വിപണി വില 41,720 രൂപ
മാർച്ച് 12 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,720 രൂപ
മാർച്ച് 13 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 41,960 രൂപ
മാർച്ച് 14 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 42,520 രൂപ
മാർച്ച് 15 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 42,440 രൂപ

ആഗോള വിപണിയുമായി ബന്ധപ്പെട്ടാണ് സ്വര്‍ണവില നിര്‍ണയിക്കുക. ഡോളറിന്റെ മൂല്യം ഇടിയുന്നത് സ്വര്‍ണവില ഉയരാന്‍ കാരണമാകും. ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് വന്നാല്‍ മറ്റു കറന്‍സികള്‍ ശക്തിപ്പെടുകയും അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന സാഹചര്യം വരികയും ചെയ്യും. സാമ്പത്തിക പ്രതിസന്ധിയുടെ സൂചന ലഭിച്ചാല്‍ കേന്ദ്ര ബാങ്കുകളും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടും. ഇതെല്ലാം സ്വര്‍ണവിലയുടെ ഉയര്‍ച്ചയ്ക്ക് കാരണമാകും.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ ഏറെ താത്പര്യപ്പെടുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version