Connect with us

കേരളം

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴോട്ട് | Gold Price Today

Published

on

ഉപഭോക്താക്കൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെയും ഗ്രാമിന് 30 രൂപ കുറഞ്ഞിരുന്നു. പവന് 160 രൂപ കുറഞ്ഞ് 43,600 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്. വെള്ളിയുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്, 1 രൂപ കുറഞ്ഞ് 77 രൂപയാണ് ഒരു ഗ്രാമിന് വില.

രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. 15ന് 44,000ല്‍ താഴെയെത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലും എത്തിയിരുന്നു. അന്ന് 43,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അതിനെയും മറകടന്നാണ് ഇന്നത്തെ സ്വർണ്ണവില താഴോട്ട് പോയിരിക്കുന്നത്.

ജൂൺ മാസത്തെ സ്വർണവില (പവന്):
ജൂൺ 1 – 44560, ജൂൺ 2 – 44,800 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ജൂൺ 3 – 44240, ജൂൺ 4 – 44240, ജൂൺ 5 – 44240, ജൂൺ 6 – 44480, ജൂൺ 7 – 44480, ജൂൺ 8 – 44160, ജൂൺ 9 – 44480, ജൂൺ 10 – 44400, ജൂൺ 11 – 44400, ജൂൺ 12 – 44320, ജൂൺ 13 – 44320, ജൂൺ 14 – 44040, ജൂൺ 15 – 43,760, ജൂൺ 16 – 44080, ജൂൺ 17 – 44080, ജൂൺ 18 – 44,080, ജൂൺ 19 – 44,080, ജൂൺ 20 – 44,000, ജൂൺ 21 – 43,760, ജൂൺ 22 – 43,600 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

സ്വർണവിലയിലെ കുറവ് ഉപഭോക്താക്കളെ കരുതൽ നിക്ഷേപം എന്ന തരത്തിൽ സ്വർണം വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും പ്രേരിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. സ്വര്‍ണവിലയിലെ കുറവ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. 43,600 രൂപയാണ് ഒരു പവന് ഈടാക്കുക എങ്കിലും ആഭരണം വാങ്ങുമ്പോള്‍ 4000 രൂപയോളം അധികം വരും. പണിക്കൂലി, ജിഎസ്ടി എന്നിവയുള്‍പ്പെടെയാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 5450 രൂപയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം10 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം14 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം18 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം18 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം18 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം20 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം20 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version