Connect with us

കേരളം

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ ഇടിവ് | Gold Price

Published

on

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5585 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4650 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, ചൊവ്വാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. 81 രൂപയാണ് ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിനിമയ നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5595 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44760 രൂപയിലുമാണ് വ്യാപാരം നടന്നത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4660 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37280 രൂപയിലുമാണ് വ്യാപാരം നടന്നത്. തിങ്കളാഴ്ച വെള്ളി വിലയിലും മാറ്റമില്ലായിരുന്നു. 81 രൂപയായിരുന്നു തിങ്കളാഴ്ച ഒരു ഗ്രാം വെള്ളിയുടെ വിനിമയ നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയുമായിരുന്നു.

ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും ഒരു പവന്‍ 22 കാരറ്റിന് 560 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5595 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44760 രൂപയിലുമാണ് ശനിയാഴ്ചയും ഞായറാഴ്ചയും വ്യാപാരം നടന്നത്.

44000 ത്തില്‍ തുടങ്ങി 45320 വരെ എത്തിയ കണക്കാണ് ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവിലയില്‍ പ്രകടമായത്. ഒരു പക്ഷേ, ഒരു പവന്‍ സ്വര്‍ണത്തിന് അര ലക്ഷത്തിലേക്ക് എത്താനുള്ള സാധ്യതയും ചില വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിപണിയിലെ അസ്ഥിരതയാണ് ഇതിന് കാരണം. നിക്ഷേപകര്‍ ഇത്തരം സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ചെയ്യുക.

വരും ദിവസങ്ങളില്‍ പക്ഷേ നേരിയ വില വര്‍ധവിന് സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ആഗോള തലത്തിലുള്ള കാരണങ്ങളല്ല ഇതിന് പിന്നില്‍. അക്ഷയ തൃതീയ വരുന്നതിനാല്‍ വിശ്വാസപരമായി ഒട്ടേറെ പേര്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പ്പര്യം കാണിക്കും. സാമ്പത്തിക അഭിവൃദ്ധിക്ക് ഇത് കാരണമാകുമെന്ന് പറയപ്പെടുന്നു. കൂട്ടത്തോടെ സ്വര്‍ണം വാങ്ങുന്ന സാഹചര്യമുണ്ടായാല്‍ വില ഉയര്‍ന്നേക്കും.

മാത്രമല്ല, നോമ്പ് മാസം കഴിയുകയാണ്. ഇനി കൂടുതല്‍ വിവാഹങ്ങളും ആഘോഷ പരിപാടികളും നടക്കാനുള്ള സാധ്യതയുണ്ട്. ഇതും സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറാന്‍ കാരണമാകും. ഇതെല്ലാം ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുന്ന ഘടകങ്ങളാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version