Connect with us

കേരളം

സംസ്ഥാനത്ത് സ്വര്‍ണവില സർവ്വകാല റെക്കോർഡിൽ | Gold Price Today

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ചുയർന്ന് സ്വർണവില. ഇന്ന് പവന് 400 രൂപ കൂടി 45,600 രൂപയായതോടെയാണ് പുതിയ ചരിത്രം കുറിച്ചത്. ഗ്രാമിന് 50 രൂപ കൂടി 5,700 രൂപയായി. ഈ വർഷം ഏപ്രിൽ 14ന് രേഖപ്പെടുത്തിയ 45,320 രൂപയായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും ഉയർന്ന വില. ഈ റെക്കോഡാണ് മഞ്ഞലോഹം ഇന്ന് ഭേദിച്ചത്.

വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 18 കാരറ്റിന് 360 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4740 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37920 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്.

വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും വര്‍ധിച്ചു. 1 രൂപ വര്‍ധിച്ച് 83 രൂപയിലാണ് വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയുമാണ്.

ഈ മാസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ
മെയ് 1 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
മെയ് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,560 രൂപ
മെയ് 3 – ഒരു പവൻ സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 45,200 രൂപ
മെയ് 4 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 45,600 രൂപ
കഴിഞ്ഞ മാസം 14ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് പഴങ്കഥയാക്കി, അന്ന് രേഖപ്പെടുത്തിയ 45,320 രൂപയില്‍ നിന്ന് 45,600 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയത്.

കഴിഞ്ഞ മാസം 14ന് സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി ആയിരത്തിലധികം രൂപയാണ് ഉയര്‍ന്നത്.
സ്വര്‍ണം വാങ്ങാന്‍ വില കുറയട്ടെ എന്ന് കാത്തിരിക്കുന്നവര്‍ ഏറെയാണ്. ഇനി പഴയ വിലയിലേക്ക് സ്വര്‍ണം തിരിച്ചെത്തില്ല എന്നാണ് വിപണി അവലോകനത്തില്‍ നിന്ന് വ്യക്തമാകുന്നത്. നേരിയ ചാഞ്ചാട്ടം വിലയില്‍ പ്രകടമാകുമെങ്കിലും വിലയില്‍ വന്‍ ഇടിവ് വരില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version