Connect with us

കേരളം

കേരള എന്‍ജിനീയറിങ്, ഫാര്‍മസി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 50,858 പേര്‍ക്ക് യോഗ്യത, വിശ്വനാഥ് ആനന്ദിന് ഒന്നാം റാങ്ക്

Published

on

കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 77,005 വിദ്യാര്‍ഥികളില്‍ 58,870 പേര്‍ യോഗ്യത നേടി. ഇതില്‍ 50,858 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ഇടുക്കി സ്വദേശിയായ വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജു, കൊല്ലം സ്വദേശി നവജോത് കൃഷ്ണന്‍ എന്നിവരാണ് രണ്ടും മൂന്നും റാങ്കുകാര്‍. നാലാം റാങ്ക്- ആന്‍ മേരി ( തൃശൂര്‍), അഞ്ചാം റാങ്ക്- അനുപം ജോയ് ( വയനാട്)

ആദ്യ അയ്യായിരം റാങ്കില്‍ 2215 പേര്‍ സംസ്ഥാന സിലബസില്‍ നിന്നുള്ളവരാണ്. 2568 പേര്‍ കേന്ദ്ര സിലബസില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ നാലിന് 343 പരീക്ഷാകേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഓഗസ്റ്റ് നാലിന് സ്‌കോര്‍ പ്രഖ്യാപിച്ചു.

36,766 പെണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 29,126 പേര്‍ യോഗ്യത നേടി. 24, 834 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതായും മന്ത്രി അറിയിച്ചു. 40,239 ആണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. 29,444 പേര്‍ യോഗ്യത നേടി. 26,024 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതായും മന്ത്രി അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version