Connect with us

കേരളം

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ ഇടതുമുന്നണി ഘടക കക്ഷിയാക്കും

Published

on

1603293089 20955813 josekmani

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ ഇടതുമുന്നണി ഘടക കക്ഷിയാക്കും. ജോസ് കെ. മാണിയുടെ സമീപനത്തെ സിപിഐ സ്വാഗതം ചെയ്തു. നാളെ ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഭൂരിപക്ഷ നിലപാട് അംഗീകരിക്കാനാണ് സിപിഐ തീരുമാനം. സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നവംബര്‍ അഞ്ചിന് സംസ്ഥാന എക്സിക്യൂട്ടീവും കൗണ്‍സിലും ചേരും.

എല്‍.ഡി.എഫിനൊപ്പം സഹകരിക്കാനുള്ള ജോസ് കെ. മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് സിപിഐ. എല്‍ഡിഎഫ് യോഗത്തില്‍ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാന്‍ സംസ്ഥാന എക്സിക്യൂട്ടീവില്‍ ധാരണയായി. കേരള കോണ്‍ഗ്രസ് യുഡിഎഫിനെ പരസ്യമായി തള്ളിപ്പറയുകയും രാജ്യസഭ എംപി സ്ഥാനം രാജിവച്ച് ഇടത് മുന്നണിയുമായി സഹകരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജോസിനെ ഇനി എതിര്‍ക്കേണ്ടതില്ലെന്നാണ് സിപിഐ നിലപാട്.

ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കുന്നതിനോട് സി.പി.ഐയ്ക്ക് എതിര്‍പ്പില്ലെന്ന സൂചനയും കാനം രാജേന്ദ്രന്‍ നല്‍കി. സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നവംബര്‍ അഞ്ചിന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും കൗണ്‍സിലും ചേരും. കൊല്ലത്തെ നേതൃതലത്തിലുള്ള ഭിന്നത സംസ്ഥാന നേതൃത്വത്തിന് കീറാമുട്ടിയായ സാഹചര്യത്തിലാണ് പ്രത്യേക യോഗങ്ങള്‍ ചേരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഇതേ യോഗം ചര്‍ച്ച ചെയ്യും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version