Connect with us

കേരളം

‘ചിലരുടെ ഉദ്ദേശ്യം വേറെ, അതിനനുസരിച്ചല്ല സര്‍ക്കാര്‍ നീങ്ങുന്നത്’; ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

Published

on

ബഫര്‍സോണ്‍ ഉപഗ്രഹ റിപ്പോര്‍ട്ട് നല്ല ഉദ്ദേശ്യത്തോടെയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെട്ടില്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടു. റിപ്പോര്‍ട്ട് അന്തിമ രേഖയല്ല, ഒഴിവായിപ്പോയ കാര്യം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിദഗ്ധ സമിതി കുറ്റമറ്റ രീതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കും. എല്ലാവരുടെയും പങ്കാളിത്തത്തോടെ ആയിരിക്കും റിപ്പോര്‍ട്ട് തയാറാക്കുക. ചിലരുടെ ഉദ്ദേശ്യം വേറെയാണ്. അതിനനുസരിച്ചല്ല സര്‍ക്കാര്‍ നീങ്ങുന്നത്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ താല്‍പര്യമനുസരിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പ്രദേശത്തെയും പ്രത്യേകത മനസ്സിലാക്കാന്‍ വിദഗ്ദ സമിതിയെ വച്ചു. അതിന്റെ തലപ്പത്ത് ആര്‍ക്കും പരാതിയില്ലാത്ത ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനെയാണ് വച്ചത്. നേരത്തെ ഒഴിഞ്ഞു പോയ കാര്യങ്ങള്‍ പൂര്‍ണമായി കണ്ടെത്തും. ജനവാസ കേന്ദ്രങ്ങളില്‍ സാധാരണ ജീവിതം നയിക്കാനാകണം.

കോടതി വിധിയില്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. കേന്ദ്ര സര്‍ക്കാരിന് ആവുന്നത് അവരും ചെയ്യണം. അതിന്റെ ഭാഗമായ നടപടികള്‍ നടന്നു വരികയാണ്. പരാതികള്‍ രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഇതിനായി വാര്‍ഡ് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം നടക്കുന്നുണ്ട്. കുറ്റമറ്റ റിപ്പോര്‍ട്ട് കോടതി മുന്‍പാകെ സമര്‍പ്പിക്കും.- മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം15 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം16 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം17 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം18 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം19 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം20 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം21 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version