Connect with us

കേരളം

പണം ഇനി വീട്ടിലേക്ക്‌; മൊബൈൽ എടിഎമ്മുമായി കേരള ബാങ്ക്‌

Published

on

kerala bank 780x405 1

പണം പിൻവലിക്കാൻ ഇനി ബാങ്കും എടിഎം കൗണ്ടറും തേടി നടക്കേണ്ട. എടിഎം കൗണ്ടറുമായി ബാങ്ക്‌ വീട്ടുമുറ്റത്തേ‌ക്ക്. പണം പിൻവലിക്കലടക്കമുള്ള സൗകര്യങ്ങളുമായി കേരള ബാങ്കാണ്‌ മൊബൈൽ എടിഎം സേവനം സംസ്ഥാനത്ത്‌ വ്യാപിപ്പിക്കുന്നത്‌.

ഇതിനായുള്ള വാഹനങ്ങൾ നബാർഡിന്റെ സഹായത്തോടെ വാങ്ങിക്കഴിഞ്ഞു. റിസർവ്‌ ബാങ്കിന്റെ അനുമതി കിട്ടിയാലുടൻ സേവനമാരംഭിക്കാനാണ്‌ ലക്ഷ്യം‌.

കോഴിക്കോട്‌, കണ്ണൂർ, വയനാട്‌, എറണാകുളം, പാലക്കാട്‌, ഇടുക്കി എന്നീ ജില്ലകളിൽ കേരള ബാങ്കിന്റെ മൊബൈൽ എടിഎം കൗണ്ടറുകൾ നിലവിലുണ്ട്‌. ഇത്‌ സംസ്ഥാന വ്യാപകമായി നടപ്പാക്കും. ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചാകും മൊബൈൽ എടിഎമ്മുകളുടെ സഞ്ചാരം.

കേരള ബാങ്കിന്റെ ഏതെങ്കിലുമൊരു ശാഖയുമായി ബന്ധിപ്പിച്ചാകും പ്രവർത്തനം. ഓരോ മേഖലയിലും എല്ലാ ദിവസവും നിശ്‌ചിതസമയം എടിഎം വാഹനമെത്തും. റൂട്ട്‌ മുൻകൂട്ടി അറിയിക്കുന്നതിനാൽ ആളുകൾക്ക്‌ പണമിടപാടുകൾ നടത്താൻ എളുപ്പമാകും.

രണ്ടാംഘട്ടത്തിൽ അക്കൗണ്ട്‌ തുറക്കാനുൾപ്പെടെ സൗകര്യവുമുണ്ടാകുമെന്നാണ്‌ പ്രതീക്ഷ‌. ഏത്‌ ബാങ്കിന്റെ എടിഎം കാർഡുപയോഗിച്ചും പണം പിൻവലിക്കാനാകും.

മൊബൈൽ ബാങ്കിങ്‌ സജ്ജീകരിക്കാൻ പത്ത്‌ വാഹനങ്ങളാണ്‌ നബാർഡിന്റെ സഹായത്തോടെ വാങ്ങിയത്‌. വരും വർഷങ്ങളിലും കൂടുതൽ വാഹനങ്ങൾ വാങ്ങാനും എടിഎം സേവനം കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കാനുമാണ്‌ ശ്രമം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version