Connect with us

കേരളം

കേരള ബാങ്ക്‌ ആദ്യ ഭരണസമിതി ചുമതലയേറ്റു; പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ, വൈസ്‌ പ്രസിഡന്റ്‌ എം.കെ കണ്ണൻ

Published

on

kerala bank 780x405 1

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ആഭ്യ ഭരണസമിതി ചുമതലയേറ്റു.

പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനേയും വൈസ്‌ പ്രസിഡന്റായി എം കെ കണ്ണനേയും തെരഞ്ഞെടുത്തു.

കേരളാബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയിൽ മുഖ്യമന്ത്രി പറഞ്ഞു.

Read also: കേരള ബാങ്കിൽ ഇടതുഭരണം; ആദ്യയോഗവും ചെയർമാൻ തിരഞ്ഞെടുപ്പും ഇന്ന്

അനന്തമായ സാധ്യതകൾ കേരള  ബാങ്കിനുണ്ടെന്നും ഒരു ജില്ല മാത്രം അതിൽനിന്നും മാറി നിൽക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

കാലതാമസം ഇല്ലാതെ കേരള ബാങ്കിന്റെ ഭാഗമായി മാറാൻ മലപ്പുറം തയാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് കേരള ബാങ്ക് വഴി സംവിധാനം ഒരുക്കും.

കേരള ബാങ്കിന്റെ അനുകൂല്യങ്ങൾ ഒരു ജില്ലക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ല.

വിട്ടു നിൽക്കാനുള്ള തീരുമാനത്തിന് നേതൃത്വം നൽകിയവർ പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്‌ മാനദണ്ഡം പാലിച്ച് രാവിലെ ബാങ്ക്‌ ആസ്ഥാനത്താണ്‌ ചുമതലയേറ്റത്‌.

മന്ത്രിമാരായ ടി എം തോമസ്‌ ഐസക്‌, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version